ബാഴ്സയിൽ സംഭവിച്ച മാറ്റം എന്ത്?ലെവന്റോസ്ക്കി പറയുന്നു!
ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് അവർ വിയ്യാറയലിനെ പരാജയപ്പെടുത്തിയത്.ലാലിഗയിൽ കളിച്ച ആറു മത്സരങ്ങളിൽ ആറിലും അവർ വിജയിച്ചിട്ടുണ്ട്.പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബാഴ്സലോണ തന്നെയാണ്. ആറ് മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ നേടിയ ബാഴ്സ കേവലം 5 ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്.
ഫ്ലിക്കിന്റെ കീഴിൽ എല്ലാ താരങ്ങളും ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ചാവിക്ക് കീഴിൽ മോശം പ്രകടനമായിരുന്നു ക്ലബ്ബ് നടത്തിയിരുന്നത്. എന്നാൽ ഫ്ലിക്ക് വന്നപ്പോൾ എന്ത് മാറ്റമാണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് റോബർട്ട് ലെവന്റോസ്ക്കി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കൂടുതൽ അറ്റാക്ക് ചെയ്യാൻ ആരംഭിച്ചു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” കൂടുതൽ പാസുകൾ നൽകിക്കൊണ്ട് മുന്നോട്ട് കളിക്കുന്നു എന്നുള്ളതാണ് ഇപ്പോഴത്തെ ഞങ്ങളിലെ മാറ്റം.കൂടുതൽ അറ്റാക്കിങ് ഫുട്ബോൾ ഞങ്ങൾ കളിക്കുന്നു.ഗോളടിക്കുക, മുന്നേറ്റ നിരയിലെ സ്‌പേസുകളിൽ പന്ത് കളക്ട് ചെയ്യുക എന്നുള്ളതൊക്കെയാണ് എന്റെ ജോലി. അത് ചെയ്യാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്.ഞങ്ങൾ ഒരു മികച്ച ടീമാണ്. ഇന്ന് 5 ഗോളുകൾ നേടിയതിലൂടെ അത് ഒരിക്കൽ കൂടി തെളിയിക്കുകയും ചെയ്തു “ഇതാണ് ലെവ പറഞ്ഞിട്ടുള്ളത്.
ബാഴ്സ ഗംഭീര പ്രകടനമാണ് നടത്തുന്നത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.കരുത്തരായ ടീമുകൾക്കെതിരെ നാലും അഞ്ചും ഗോളുകളൊക്കെ നേടാൻ അവർക്ക് സാധിക്കുന്നുണ്ട്.ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ അവർക്ക് അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ റെഡ് കാർഡ് വഴങ്ങേണ്ടി വന്നതാണ് കാര്യങ്ങളെ സങ്കീർണ്ണമാക്കിയത്. അല്ലായിരുന്നുവെങ്കിൽ ബാഴ്സക്ക് ആ മത്സരത്തിലും വിജയം സ്വന്തമാക്കാൻ സാധിക്കുമായിരുന്നു.