ബാഴ്സയിൽ പോയതിൽ ഖേദമുണ്ടോ? ഗുണ്ടോഗൻ പറയുന്നു!
കഴിഞ്ഞ വർഷത്തെ സമ്മർ ജാലകത്തിലായിരുന്നു ജർമൻ സൂപ്പർതാരമായ ഗുണ്ടോഗൻ മാഞ്ചസ്റ്റർ സിറ്റിയോട് വിട പറഞ്ഞത്.ഫ്രീ ഏജന്റായി കൊണ്ട് അദ്ദേഹം ബാഴ്സലോണയിൽ എത്തുകയായിരുന്നു. എന്നാൽ പ്രതീക്ഷിച്ച രൂപത്തിൽ അല്ല ബാഴ്സയിൽ കാര്യങ്ങൾ പുരോഗമിച്ചത്.ടീമിന്റെ മോശം പ്രകടനത്തിൽ അദ്ദേഹം തന്നെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കൂടാതെ ഈ സമ്മറിൽ അദ്ദേഹത്തെ ഒഴിവാക്കാൻ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു.
അങ്ങനെ ഗുണ്ടോഗൻ ബാഴ്സ വിട്ട് തന്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെ തിരികെ എത്തുകയായിരുന്നു.നിലവിൽ സിറ്റിക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ബാഴ്സലോണയിൽ ജോയിൻ ചെയ്തതിൽ തനിക്ക് യാതൊരുവിധ ഖേദവും ഇല്ല എന്ന് ഗുണ്ടോഗൻ വ്യക്തമാക്കിയിട്ടുണ്ട്. താൻ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഗുണ്ടോഗന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ബാഴ്സയിൽ ജോയിൻ ചെയ്തതിൽ എനിക്ക് യാതൊരുവിധ ഖേദവും ഇല്ല. ലോകത്തെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നിന് വേണ്ടിയാണ് ഞാൻ കളിച്ചത്. കുട്ടിക്കാലം തൊട്ടേയുള്ള എന്റെ ഒരു സ്വപ്നമാണ് ഞാൻ സാക്ഷാത്കരിച്ചത്.ബാഴ്സലോണക്ക് വേണ്ടി കളിക്കുക,ഈ ബാഡ്ജ് ധരിക്കുക എന്നുള്ളതൊക്കെ എന്റെ ഒരു വലിയ സ്വപ്നമായിരുന്നു “ഇതാണ് ഈ സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.
ഹാൻസി ഫ്ലിക്ക് വന്നതിനുശേഷം ഗംഭീര പ്രകടനം നടത്താൻ ഇപ്പോൾ ബാഴ്സലോണക്ക് കഴിയുന്നുണ്ട്.ലാലിഗയിൽ കളിച്ച അഞ്ചുമത്സരങ്ങളിലും അവർ വിജയിച്ചിട്ടുണ്ട്.പക്ഷേ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ അവർ പരാജയപ്പെട്ടിരുന്നു. ഇനി അടുത്ത ലീഗ് മത്സരത്തിൽ വിയ്യാറയലാണ് ബാഴ്സലോണയുടെ എതിരാളികൾ.