ബാഴ്സയിൽ എന്താണ് സംഭവിച്ചത് ? തുറന്ന് പറഞ്ഞ് റോക്ക്!

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണ ബ്രസീലിയൻ യുവ പ്രതിഭയായ വിറ്റോർ റോക്കിനെ കൊണ്ടുവന്നത്. ഏകദേശം 60 മില്യൺ യൂറോയോളമാണ് ബ്രസീലിയൻ ക്ലബ്ബായ അത്ലറ്റിക്കോ പാരനെയ്ൻസിന് ബാഴ്സ നൽകിയിട്ടുള്ളത്. 2031 വരെയുള്ള ഒരു കരാറിൽ അദ്ദേഹം ഒപ്പുവച്ചിരുന്നു. എന്നാൽ കേവലം 350 മിനിട്ടുകൾ മാത്രമാണ് ചാവിക്ക് കീഴിൽ അദ്ദേഹത്തിന് ലഭിച്ചത്. കൂടാതെ പുതിയ പരിശീലകനായ ഫ്ലിക്കിനെ തൃപ്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഇതോടെ അദ്ദേഹത്തിന് ലോൺ അടിസ്ഥാനത്തിൽ റയൽ ബെറ്റിസിലേക്ക് പോവേണ്ടി വരികയായിരുന്നു. നിലവിൽ ബെറ്റിസിന് വേണ്ടി അരങ്ങേറ്റം നടത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്താണ് യഥാർത്ഥത്തിൽ ബാഴ്സയിൽ സംഭവിച്ചത്? അതേക്കുറിച്ച് ചില കാര്യങ്ങൾ റോക്ക് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” പൊതുവിൽ ബാഴ്സയിൽ കാര്യങ്ങളെല്ലാം സങ്കീർണമായിരുന്നു. എല്ലാം വ്യത്യസ്തമാകും എന്നായിരുന്നു ഞാൻ കരുതിയിരുന്നത്.എനിക്ക് ചില അവസരങ്ങളൊക്കെ ലഭിച്ചു.പക്ഷേ ഞാൻ കരുതിയ രീതിയിൽ അല്ല ലഭിച്ചത്.യൂറോപ്പിൽ കളിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ചെറിയ പ്രായത്തിൽ തന്നെ വളരെ വലിയ ഒരു ക്ലബ്ബിലേക്ക് ഞാൻ എത്തി. അത് കാര്യങ്ങളെ ഒരല്പം സങ്കീർണ്ണമാക്കി. നിലവിൽ ഞാൻ റയൽ ബെറ്റിസിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ” ഇതാണ് റോക്ക് പറഞ്ഞിട്ടുള്ളത്.

റയൽ മാഡ്രിഡിനെതിരെയുള്ള മത്സരത്തിൽ 33 മിനിറ്റ് കളിക്കാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. ബ്രസീലിന്റെ സീനിയർ ടീമിലേക്ക് തിരിച്ചെത്തൽ ആണ് തന്റെ ലക്ഷ്യമെന്ന് റോക്ക് ഇപ്പോൾ പറഞ്ഞിട്ടുണ്ട്. 19കാരനായ താരം നിലവിൽ ബ്രസീലിന്റെ അണ്ടർ 21 ടീമിനോടൊപ്പമാണ് ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *