ബാഴ്സയിലേക്ക് സ്വാഗതം മെസ്സി : റൊണാൾഡ് അരൗഹോ
ലയണൽ മെസ്സിയുടെ ഭാവി തന്നെയാണ് ഇപ്പോഴും ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്.പിഎസ്ജിയോട് വിട പറയാൻ തീരുമാനിച്ച ലയണൽ മെസ്സി എങ്ങോട്ട് എന്നതാണ് ഇപ്പോഴത്തെ ചർച്ച വിഷയം. മെസ്സി ബാഴ്സയിലേക്ക് തിരികെയെത്തും എന്നാണ് അദ്ദേഹത്തിന്റെ ആരാധകരും ബാഴ്സ ആരാധകരും ഉറച്ചു വിശ്വസിക്കുന്നത്.
പക്ഷേ തങ്ങളുടെ ഇതിഹാസത്തെ സ്വന്തമാക്കണമെങ്കിൽ ബാഴ്സക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ലയണൽ മെസ്സി തിരികെയെത്തുന്നതിനെ കുറിച്ച് ഒരുപാട് ബാഴ്സ താരങ്ങൾ ഇതിനോടകം തന്നെ സംസാരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അവരുടെ പ്രതിരോധനിരയിലെ ഉറുഗ്വൻ സാന്നിധ്യമായ റൊണാൾഡ് അരൗഹോയും മെസ്സിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
” സാധാരണഗതിയിൽ ഞങ്ങൾ ഇപ്പോൾ ലയണൽ മെസ്സിയെ കുറിച്ച് സംസാരിക്കാറില്ല,അതിന് പറ്റിയ ഒരു സമയമല്ല ഇത്. പക്ഷേ ലയണൽ മെസ്സിക്ക് എപ്പോൾ വേണമെങ്കിലും ബാഴ്സയിലേക്ക് വരാം. അദ്ദേഹത്തിന് എപ്പോഴും ഇവിടെ സ്വാഗതം ലഭിക്കും ” ഇതാണ് അരൗഹോ പറഞ്ഞിട്ടുള്ളത്.
Ronald Araújo: “I’m under contract here at Barça until June 2026 but there’s also chance to extend the agreement — I’m very happy here”, he told @Buysan. 🔵🔴 #FCB
— Fabrizio Romano (@FabrizioRomano) May 18, 2023
“Messi’s return? He’s always welcome here”. pic.twitter.com/xhJKnvr09r
അതേസമയം തന്റെ കോൺട്രാക്ടിന്റെ സാഹചര്യങ്ങളെ കുറിച്ചും അരൗഹോ ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
“2026 വരെയാണ് എനിക്ക് കോൺട്രാക്ട് അവശേഷിക്കുന്നത്. കോൺട്രാക്ട് പുതുക്കിയിട്ടുണ്ടെങ്കിലും അത് രജിസ്റ്റർ ചെയ്യാൻ സാധിച്ചിട്ടില്ല.ഞാൻ ഇവിടെ വളരെയധികം ഹാപ്പിയാണ്. എനിക്കിപ്പോഴും കരാറുണ്ട്, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ” ഇതാണ് അരൗഹോ പറഞ്ഞിട്ടുള്ളത്.
എഫ്സി ബാഴ്സലോണയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് അരൗഹോ. ഈ ലാലിഗയിൽ മികച്ച പ്രകടനമായിരുന്നു ബാഴ്സയുടെ ഡിഫൻസ് പുറത്തെടുത്തിരുന്നത്. അതിൽ വലിയ റോൾ വഹിക്കാൻ ഈ ഉറുഗ്വൻ ഡിഫൻഡർക്ക് സാധിച്ചിരുന്നു.