ബാഴ്സയിലേക്ക് പോകാതിരിക്കുന്നതാവും നല്ലത്: ഫിർമിനോയോട് ബാഴ്സ ഇതിഹാസം!

ബ്രസീലിയൻ സൂപ്പർതാരമായ റോബർട്ടോ ഫിർമിനോ ഈ സീസണിന് ശേഷം ലിവർപൂൾ വിടും.ഫ്രീ ഏജന്റായി കൊണ്ടാണ് അദ്ദേഹം ക്ലബ്ബിനോട് വിട പറയുക.ഫിർമിനോ സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് എത്തുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.ബാഴ്സലോണക്ക് ഈ ബ്രസീലിയൻ സൂപ്പർതാരത്തിൽ താല്പര്യമുണ്ട്.

എന്നാൽ ബാഴ്സയുടെ ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ ഈ വിഷയത്തിൽ ഫിർമിനോക്ക് ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. അതായത് എഫ്സി ബാഴ്സലോണയിലേക്ക് പോകുന്നതിനു മുന്നേ ഒരുതവണ കൂടി ചിന്തിക്കണം എന്നാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്. കൂടുതൽ സമയം കളിക്കാനുള്ള അവസരങ്ങൾ അവിടെ ലഭിക്കില്ലെന്നും റിവാൾഡോ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മറ്റുള്ള ബ്രസീലിയൻ ഇതിഹാസങ്ങളുടെ പാത പിന്തുടർന്നുകൊണ്ട് ബാഴ്സക്ക് വേണ്ടി കളിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ഫിർമിനോ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. പക്ഷേ അദ്ദേഹം തന്റെ ടീമിലെ റോൾ എന്താണ് എന്നുള്ളത് കൃത്യമായി ചോദിച്ചു മനസ്സിലാക്കണം. അതായത് സാവിക്ക് കീഴിൽ ഒന്നാമനായി കൊണ്ട് കളിക്കുക ലെവന്റോസ്ക്കിയായിരിക്കും. അതുകൊണ്ടുതന്നെ പലപ്പോഴും ഫിർമിനോ ബെഞ്ചിൽ ഇരിക്കേണ്ട ഒരു സ്ഥിതിയായിരിക്കും ക്ലബ്ബിൽ ഉണ്ടാവുക. തനിക്ക് ലീഡിങ് റോൾ കിട്ടാത്തതിനാലാണ് ഫിർമിനോ ലിവർപൂൾ വിടാൻ തീരുമാനിച്ചിട്ടുള്ളത്.അതുകൊണ്ടുതന്നെ ബാഴ്സയുടെ കാര്യത്തിൽ ഉറപ്പുവരുത്തണം. ബാഴ്സലോണക്ക് വേണ്ടി കളിക്കുക എന്നുള്ളത് ഒരു സ്വപ്നസാക്ഷാത്കാരമായിരിക്കും. പക്ഷേ ക്ലബ്ബുമായി അഗ്രിമെന്റിൽ എത്തുന്നതിനു മുന്നേ അദ്ദേഹം റോളിൽ വ്യക്തത വരുത്തണം ” ഇതാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ഒരുപാട് സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ ലിവർപൂളിന് കഴിഞ്ഞിരുന്നു.അതുകൊണ്ടുതന്നെ ഫിർമിനോ ക്ലബ്ബിൽ അവസരങ്ങൾ കുറയുകയായിരുന്നു. ബാഴ്സയെ കൂടാതെ റയലിനും ഈ താരത്തിൽ താല്പര്യമുണ്ട് എന്ന വാർത്തകൾ പുറത്തേക്ക് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *