ബാഴ്സയിലേക്കെത്തണം,പോർച്ചുഗീസ് സൂപ്പർ താരം അധികൃതരെ കണ്ടു!
മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർ താരമായ ബെർണാഡോ സിൽവയുടെ കുട്ടിക്കാലം മുതലേയുള്ള ഒരു സ്വപ്നമാണ് സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കണമെന്നുള്ളത്. കഴിഞ്ഞ വർഷത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ അദ്ദേഹം ബാഴ്സയിലേക്ക് വരാനുള്ള താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞിരുന്നു.
ഇപ്പോഴിതാ അതിനുള്ള സാധ്യതകൾ തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഈ വർഷം ജനുവരിക്ക് ശേഷം അദ്ദേഹം ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ നടത്തിയിട്ടുണ്ട്.ബെർണാഡോ സിൽവ തന്നെ ബാഴ്സ അധികൃതരെ കണ്ടു സംസാരിച്ചു എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
😲 Bernardo Silva se encontró con los negociadores culés en uno de sus viajes y les dejó claro su interés por ser jugador azulgrana cuanto antes
— Mundo Deportivo (@mundodeportivo) June 26, 2022
✍ @ffpolo y @EduPolohttps://t.co/9qKGK1VBiI
മാത്രമല്ല സിൽവയുടെ ഏജന്റായ ജോർഗെ മെന്റസ് ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ടയുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. പക്ഷേ ബാഴ്സയുടെ സാലറി ബിൽ ഇപ്പോഴും അവർക്ക് തലവേദനയാണ്. അതുകൊണ്ടുതന്നെ മധ്യനിരയിലെ സൂപ്പർതാരമായ ഫ്രങ്കി ഡി യോങ് ക്ലബ്ബ് വിടുകയാണെങ്കിൽ ആ സ്ഥാനത്തേക്ക് എത്താൻ ബെർണാഡോ സിൽവക്ക് സാധിച്ചേക്കും.
ബാഴ്സയുടെ പരിശീലകനായ സാവിക്കും താല്പര്യമുള്ള താരമാണ് ബെർണാഡോ സിൽവ.ഫെറാൻ ടോറസ്,എറിക്ക് ഗാർഷ്യ എന്നിവരെ സമീപകാലത്ത് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സ്വന്തമാക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നു.പക്ഷെ സിൽവയെ കൈവിടാൻ പെപ് തയ്യാറാവുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.