ബാഴ്സക്ക് വേണ്ടി കളിക്കാൻ ഇതൊന്നും പോരാ: പോർച്ചുഗീസ് സൂപ്പർതാരത്തോട് റിവാൾഡോ

പോർച്ചുഗീസ് സൂപ്പർ താരമായ ജോവോ ഫെലിക്സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസത്തിലായിരുന്നു ബാഴ്സലോണയിൽ എത്തിയിരുന്നത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലായിരുന്നു ബാഴ്സ അദ്ദേഹത്തെ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും സ്വന്തമാക്കിയത്.ബാഴ്സക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം അദ്ദേഹം നടത്തി.പക്ഷേ അദ്ദേഹത്തിന്റെ ഭാവി ഇപ്പോഴും തീരുമാനമായിട്ടില്ല.ഫെലിക്സിനെ ബാഴ്സ നിലനിർത്തുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തതകൾ ഒന്നും ലഭിച്ചിട്ടില്ല.

ഏതായാലും ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ ജോവോ ഫെലിക്സിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ബാഴ്സക്ക് വേണ്ടി കളിക്കണമെങ്കിൽ ഇതിനേക്കാൾ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.നേരത്തെ ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുള്ള ഇതിഹാസം കൂടിയാണ് റിവാൾഡോ.അദ്ദേഹത്തിന്റെ വാക്കുകളെ പോർച്ചുഗീസ് മാധ്യമമായ എ ബോല റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്

“ഫെലിക്സ് ഒരു മികച്ച താരമാണ് എന്നത് സംശയങ്ങൾ ഒന്നും കൂടാതെ പറയാൻ സാധിക്കും.പക്ഷേ ബാഴ്സലോണക്ക് വേണ്ടി കളിക്കണമെങ്കിൽ അദ്ദേഹം കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.ഗോളുകൾ നേടി ആരാധകരെ ഹാപ്പിയാക്കണം. കഴിഞ്ഞ സീസണിൽ അദ്ദേഹം മികച്ച രൂപത്തിൽ കളിച്ചിട്ടുണ്ട്.പക്ഷേ അദ്ദേഹം ഒരു ഡിഫറെന്റ് താരമാണെന്ന് തെളിയിക്കേണ്ടതുണ്ട്. എല്ലാ മത്സരങ്ങളിലും ഗോളടിക്കാനുള്ള കപ്പാസിറ്റി ഉണ്ടെന്ന് അദ്ദേഹം പ്രൂവ് ചെയ്യേണ്ടതുണ്ട്.ഡിഫറെൻസുകൾ ഉണ്ടാക്കുന്ന താരങ്ങളെയാണ് ബാഴ്സക്ക് ആവശ്യം. കഴിഞ്ഞ സീസണിനേക്കാൾ മികച്ച രൂപത്തിൽ കളിക്കാൻ തനിക്ക് കഴിയുമെന്ന് ഫെലിക്സ് തെളിയിക്കേണ്ടതുണ്ട്,ഇതാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്.

ഇപ്പോൾ അവസാനിച്ച യൂറോ കപ്പിൽ വേണ്ടത്ര അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. കഴിഞ്ഞ ലാലിഗയിൽ ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് താരം നേടിയിട്ടുള്ളത്. ഏതായാലും അദ്ദേഹം പ്രീ സീസണിന് വേണ്ടി അത്ലറ്റിക്കോ മാഡ്രിഡിനോടൊപ്പമാണ് ജോയിൻ ചെയ്യുക. പക്ഷേ താരത്തിന് ബാഴ്സയിൽ തന്നെ തുടരാനാണ് താല്പര്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!