ബാഴ്സക്ക് തിരിച്ചടി,അർജന്റൈൻ സൂപ്പർ താരത്തിന്റെ കാര്യത്തിൽ കരാറിലെത്തി ഫ്രഞ്ച് വമ്പന്മാർ!
അയാക്സിന്റെ അർജന്റൈൻ സൂപ്പർ താരമായ നിക്കോളാസ് ടാഗ്ലിയാഫിക്കോ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാനുള്ള ശ്രമങ്ങളിലാണ്.താരത്തെ വിൽക്കാൻ അയാക്സ് സമ്മതം മൂളിയിട്ടുണ്ട്.ഫ്രഞ്ച് വമ്പൻമാരായ ഒളിമ്പിക് ലിയോണായിരുന്നു താരത്തിനു വേണ്ടി സജീവമായി രംഗത്ത് ഉണ്ടായിരുന്നത്.
എന്നാൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയും ഈ അർജന്റൈൻ സൂപ്പർതാരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.മാർക്കോസ് അലോൺസോയെ ലഭിച്ചില്ലെങ്കിൽ ആ സ്ഥാനത്തേക്ക് ബാഴ്സ കണ്ടുവെച്ചിരുന്നത് ടാഗ്ലിയാഫിക്കോയെയായിരുന്നു.എന്നാൽ ബാഴ്സക്ക് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുള്ളത്.
അതായത് ടാഗ്ലിയാഫിക്കോയുടെ കാര്യത്തിൽ താരത്തിന്റെ ക്ലബ്ബായ അയാക്സും ഒളിമ്പിക് ലിയോണും തമ്മിൽ കരാറിൽ എത്തിക്കഴിഞ്ഞു എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.4 മില്യൺ യൂറോ നൽകാമെന്നാണ് ഇപ്പോൾ ലിയോൺ സമ്മതിച്ചിരിക്കുന്നത്.
Lyon llegó a un acuerdo con Ajax por Tagliafico
— TyC Sports (@TyCSports) July 7, 2022
Según L'Équipe, el equipo francés habría cerrado la contratación con los neerlandeses y solamente faltaría el visto bueno del defensor argentino.https://t.co/rA2fhYYuuU
എന്നാൽ ടാഗ്ലിയാഫിക്കോ ഇക്കാര്യത്തിൽ ഒരു തീരുമാനം എടുത്തിട്ടില്ല.അത് ബാഴ്സക്ക് പ്രതീക്ഷ നൽകുന്ന ഒരു കാര്യമാണ്.ലിയോണിലേക്ക് പോവണോ വേണ്ടയോ എന്നുള്ളത് വരും ദിവസങ്ങളിൽ ടാഗ്ലിയാഫിക്കോ തീരുമാനിച്ചേക്കും. ഈ വർഷം ഖത്തർ വേൾഡ് കപ്പ് നടക്കുന്നതിനാൽ അർജന്റൈൻ ടീമിൽ സ്ഥാനമുറപ്പിക്കാനുള്ള ശ്രമങ്ങളാണ് ടാഗ്ലിയാഫിക്കോ നടത്തുക. കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന ടീമിനായിരിക്കും താരം മുൻഗണന നൽകുക.
കഴിഞ്ഞ സീസണിൽ അയാക്സിൽ വേണ്ടത്ര അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല.29-കാരനായ താരത്തിന് ക്ലബ്ബുമായി ഒരു വർഷത്തെ കരാർ കൂടിയാണ് അവശേഷിക്കുന്നത്.