ബാഴ്സക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയുമെന്ന് സുവാരസ്

എല്ലാവരും ഒരുമിച്ച് നിൽക്കുകയും നൂറ് ശതമാനം പെർഫോമൻസ് കാഴ്ച്ചവെക്കുകയും ചെയ്താൽ തീർച്ചയായും ബാഴ്സക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാവുമെന്ന് ബാഴ്സ സ്ട്രൈക്കെർ ലൂയിസ് സുവാരസ്. ഇന്ന് പ്രമുഖമാധ്യമമായ സ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ചാമ്പ്യൻസ് ലീഗ് വിജയസാധ്യതകളെ കുറിച്ച് മനസ്സ് തുറന്നത്. ബാഴ്സക്ക് ഏതെങ്കിലും കിരീടം നേടാനുള്ള അവസാനഅവസരമാണ് ചാമ്പ്യൻസ് ലീഗ് എന്നും തങ്ങളുടെ പൂർണ്ണമായ പ്രകടനം നടത്തുകയാണെങ്കിൽ ബാഴ്സക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാവുമെന്നും അദ്ദേഹം അറിയിച്ചു. പലപ്പോഴും ബാഴ്സക്ക് തങ്ങളുടെ യഥാർത്ഥ നിലവാരം കാണിക്കാനാവുന്നില്ലെന്നും അതാണ് ലാലിഗയിൽ തിരിച്ചടിയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” നിലവിൽ ലാലിഗയിൽ ബാക്കിയുള്ള രണ്ട് മത്സരങ്ങളിൽ ആണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.ക്ലബ് ആഗ്രഹിക്കുന്ന അതേ ലെവലിൽ ഉള്ള താരങ്ങൾ തന്നെയാണ് ക്ലബ്ബിനകത്തുള്ളത്. ബാഴ്സക്ക് എന്തെങ്കിലും വിജയിക്കണം എന്നുണ്ടെങ്കിൽ അതിനുള്ള അവസാനഅവസരമാണ് ചാമ്പ്യൻസ് ലീഗ്. ആദ്യമായി എതിരാളികളെ മറികടന്ന് ക്വാർട്ടറിൽ കടക്കുക എന്നാണ് ലക്ഷ്യം. അവർ (നാപോളി) ലോക്ക്ഡൗണിന് ശേഷം നല്ല രീതിയിൽ ആണ് കളിക്കുന്നത്. അവരെ മറികടന്നതിന് ശേഷം മാത്രമേ ഞങ്ങൾ ലിസ്ബണിനെ പറ്റി ചിന്തിക്കുന്നോള്ളൂ. ഞങ്ങൾ നൂറ് ശതമാനം ഞങ്ങളുടെ പ്രകടനം പുറത്തെടുക്കുകയാണെങ്കിൽ തീർച്ചയായും ചാമ്പ്യൻസ് ലീഗ് നേടാൻ ഞങ്ങൾക്ക് കഴിയും പക്ഷെ നല്ല രീതിയിൽ അല്ല, അതില്ലെങ്കിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ട് ആണ് എന്നുണ്ടെങ്കിൽ ഞങ്ങൾക്ക് അതിന് സാധിക്കില്ല. ഞങ്ങളെ കൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യും. ചാമ്പ്യൻസ് ലീഗ് കിരീടം നേടണം എന്നാണ് ഞാനും അതിയായി ആഗ്രഹിക്കുന്നത് ” സുവാരസ് അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *