ബാഴ്സക്കെതിരെ വിജയം നേടുന്നത് ഒരു ഇമോഷണൽ ബോണസാണ്: റാമോസ്
ലാലിഗയിൽ നടക്കുന്ന എട്ടാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണ ഇന്ന് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.സെവിയ്യയാണ് ബാഴ്സ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ബാഴ്സയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. നിലവിൽ ലീഗിൽ ബാഴ്സ മൂന്നാം സ്ഥാനത്തും സെവിയ്യ പന്ത്രണ്ടാം സ്ഥാനത്തുമാണ്.
സൂപ്പർ താരം സെർജിയോ റാമോസ് ഈ മത്സരത്തിൽ സെവിയ്യക്ക് വേണ്ടി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ എൽക്ലാസിക്കോകളിൽ റയൽ മാഡ്രിഡിന് വേണ്ടി ഒട്ടേറെ മത്സരങ്ങൾ കളിച്ചിട്ടുള്ള താരം കൂടിയാണ് റാമോസ്.ഏതായാലും ബാഴ്സയെ നേരിടുന്നതിനു മുന്നേ ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. വിജയം നേടുന്നത് ഒരു ഇമോഷണൽ ബോണസാണ് എന്നാണ് റാമോസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Sergio Ramos (Sevilla): “Barcelona are favourites for everything, in La Liga and in the Champions League, and that makes a victory against them have that emotional bonus.” pic.twitter.com/wezsuR4DnI
— Barça Insider (@theBarcaInsider) September 29, 2023
“എല്ലാ കാര്യങ്ങളിലും ബാഴ്സലോണ ഫേവറേറ്റുകളാണ്.ലാലിഗയിലും ചാമ്പ്യൻസ് ലീഗിലുമൊക്കെ അവർ കിരീട സാധ്യത ഉള്ളവരാണ്.അതുകൊണ്ടുതന്നെ അവർക്കെതിരെ വിജയിക്കാൻ കഴിഞ്ഞാൽ അതൊരു ഇമോഷണൽ ബോണസ് തന്നെയായിരിക്കും. മാത്രമല്ല ബാഴ്സലോണക്കെതിരെ ഞാൻ എന്റെ ആദ്യത്തെ ഗോൾ നേടുകയാണെങ്കിൽ അതൊരു മോശം കാര്യമായിരിക്കില്ല.പക്ഷേ ഡിഫൻസ് കാത്ത് സൂക്ഷിക്കുക എന്നുള്ളതിനായിരിക്കും ഞാൻ കൂടുതൽ പ്രാധാന്യം നൽകുക. ബാഴ്സക്കെതിരെ ഗോൾ നേടിയാൽ നടത്താനുള്ള സെലിബ്രേഷനോക്കെ എല്ലാവരും പഠിച്ചു വച്ചിട്ടുണ്ട് ” ഇതാണ് റാമോസ് പറഞ്ഞിട്ടുള്ളത്.
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു റാമോസ് സെവിയ്യയിലേക്ക് തന്നെ മടങ്ങിയെത്തിയത്. ആദ്യത്തെ മൂന്ന് ലീഗ് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്ന സെവിയ്യ റാമോസ് വന്നതോടെ കൂടിയാണ് മെച്ചപ്പെട്ടത്. ഇന്നത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ അദ്ദേഹം ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.