ബാഴ്സക്കെതിരെ പൊട്ടിത്തെറിച്ച് ഫാറ്റിയുടെ പിതാവ്,എന്ത് ചെയ്യണമെന്നറിയാതെ താരം!

എഫ്സി ബാഴ്സലോണയിൽ നിരവധി റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ട് കടന്നുവന്ന ഒരു യുവ സൂപ്പർതാരമാണ് അൻസു ഫാറ്റി. മെസ്സി ബാഴ്സയിൽ ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്സി അണിയുന്ന ഇദ്ദേഹത്തെ മെസ്സിയുടെ പിൻഗാമിയായി കൊണ്ട് പലരും വാഴ്ത്തിയിരുന്നു. പക്ഷേ പരിക്ക് വലിയ തിരിച്ചടിയാണ് ഫാറ്റിക്ക് ഏൽപ്പിച്ചത്. മാത്രമല്ല പരിശീലകനായ സാവി ഈ താരത്തിന് ഇപ്പോൾ അവസരങ്ങൾ നൽകുന്നുമില്ല.

ഈ വിഷയത്തിൽ ഫാറ്റിയുടെ പിതാവ് ബാഴ്സക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.ഫാറ്റിയെ മറ്റൊരു ടീമിലേക്ക് കൊണ്ടുപോവാനാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് ഫാറ്റിയുടെ പിതാവായ ബോറി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ ഫാറ്റിയെ മറ്റൊരു ടീമിലേക്ക് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്.പക്ഷേ ബാഴ്സലോണയിൽ തന്നെ തുടരാനാണ് ഫാറ്റിയുടെ ആഗ്രഹം. മറ്റൊരു ക്ലബ്ബിനുവേണ്ടി കളിക്കാൻ അദ്ദേഹം ഇപ്പോൾ ആഗ്രഹിക്കുന്നില്ല.പക്ഷേ അവൻ കരിയറിൽ വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരു പിതാവ് എന്ന നിലയിൽ ഞാൻ വളരെയധികം ദേഷ്യത്തിലാണ്. വളരെ കുറഞ്ഞ സമയം മാത്രമാണ് ഫാറ്റിക്ക് കളിക്കാൻ ലഭിക്കുന്നത് എന്നുള്ളത് ഒരു പിതാവ് എന്ന നിലയിൽ എന്നെ ദേഷ്യം പിടിപ്പിക്കുന്നു “ഇതാണ് താരത്തിന്റെ പിതാവ് പറഞ്ഞിട്ടുള്ളത്.

പക്ഷേ ഈ പ്രസ്താവനയോടുകൂടി പ്രതിസന്ധിയിലായത് ഫാറ്റിയാണ്. ബാഴ്സക്കെതിരെ തിരിയാൻ ഫാറ്റി ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ പിതാവിന്റേത് തീർത്തും വ്യക്തിപരമായ അഭിപ്രായം മാത്രമാണ് എന്നുള്ള ഒരു പ്രസ്താവന ഫാറ്റി പുറത്തിറക്കിയേക്കും എന്നുള്ള സൂചനകളും ഉണ്ട്.പരിശീലകനായ സാവിക്ക് 38 മത്സരങ്ങളാണ് ഫാറ്റി കളിച്ചിട്ടുള്ളത്.എന്നാൽ അതിൽ 27 മത്സരങ്ങളിലും ബെഞ്ചിൽ നിന്ന് വന്നു കൊണ്ടാണ് താരം കളിച്ചിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബർ മാസത്തിനു ശേഷം ഇതുവരെ ഒരു ഗോൾ പോലും നേടാൻ ഫാറ്റിക്ക് കഴിഞ്ഞിട്ടുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!