ബാലൺ ഡിയോർ അർഹിക്കുന്നത് ബെൻസിമ,വേൾഡ് കപ്പും നേടുമെന്ന് പ്രതീക്ഷ : മറ്റിയൂഡി
കഴിഞ്ഞ സീസണിൽ ഉജ്ജ്വല പ്രകടനമായിരുന്നു ഫ്രഞ്ച് സൂപ്പർതാരമായ കരിം ബെൻസിമ നടത്തിയിരുന്നത്.ലാലിഗയിൽ 27 ഗോളുകളും 12 അസിസ്റ്റുകളും താരം കരസ്ഥമാക്കിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ 15 ഗോളുകളായിരുന്നു താരം നേടിയിരുന്നത്. മാത്രമല്ല ലാലിഗ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും അദ്ദേഹം കരസ്ഥമാക്കുകയും ചെയ്തു.
അതുകൊണ്ടുതന്നെ ബാലൺ ഡിയോർ പുരസ്കാരത്തിന് വേണ്ടി ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന താരവും ബെൻസിമ തന്നെയാണ്. ഇപ്പോഴിതാ സൂപ്പർ താരം ബ്ലൈസ് മറ്റിയൂഡി ബെൻസിമയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ബെൻസിമ ബാലൺ ഡിയോർ അർഹിക്കുന്നുണ്ടെന്നും വേൾഡ് കപ്പ് നേടി കൊണ്ട് ഫിനിഷ് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് മറ്റിയൂഡി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Blaise Matuidi (35) backs Karim Benzema (34) to win the Ballon d'Or and the World Cup this year:
— Get French Football News (@GFFN) October 8, 2022
“Winning the Ballon d’Or is deserved. I hope Benzema can finish with a World Cup. It would be a fair reward for him.”https://t.co/kpJH2hhU1q
” ബെൻസീമയുടെ കഴിഞ്ഞ സീസൺ അവിശ്വസനീയമായിരുന്നു. അദ്ദേഹത്തിന്റെ കരിയറും അങ്ങനെ തന്നെയാണ്. ലിയോണിലും റയൽ മാഡ്രിഡിലുമുള്ള അദ്ദേഹത്തിന്റെ കരിയർ ഫന്റാസ്റ്റിക് ആണ്. ഇത്തവണത്തെ ബാലൺ ഡിയോർ പുരസ്കാരം അർഹിക്കുന്നത് ബെൻസിമയാണ്.അദ്ദേഹം വേൾഡ് കപ്പ് നേടിക്കൊണ്ട് ഫിനിഷ് ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അത് അദ്ദേഹത്തിന് നീതിയുക്തമായ ഒരു റിവാർഡ് ആയിരിക്കും ” മറ്റിയൂഡി പറഞ്ഞു.
2018ലെ വേൾഡ് കപ്പ് ഫ്രാൻസ് നേടിയപ്പോൾ ആ ടീമിൽ ഉണ്ടായിരുന്ന വ്യക്തിയാണ് മറ്റിയൂഡി. എന്നാൽ അന്ന് ബെൻസിമക്ക് സ്ഥാനമില്ലായിരുന്നു. പിന്നീട് ഫ്രാൻസ് ടീമിലേക്ക് തിരിച്ചെത്തിയ ബെൻസിമ ഒരു യുവേഫ നാഷൻസ് ലീഗ് കിരീടം നേടിയിട്ടുണ്ട്.