ബാലൺഡി’ഓർ വിനിക്ക് നൽകണം: താരവും ബെല്ലിങ്ങ്ഹാമും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കി ബാപ്റ്റിസ്റ്റ

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് നടത്തിയിട്ടുള്ളത്. ലാലിഗ കിരീടവും സ്പാനിഷ് സൂപ്പർ കപ്പും അവർ സ്വന്തമാക്കിയിട്ടുണ്ട്.ഇനി ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരമാണ് അവർക്ക് കളിക്കാനുള്ളത്.ബൊറൂസിയ ഡോർട്മുണ്ടാണ് കലാശ പോരാട്ടത്തിൽ അവരുടെ എതിരാളികൾ.

ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ രണ്ടു താരങ്ങളാണ് ബെല്ലിങ്ങ്ഹാമും വിനീഷ്യസും. രണ്ടുപേരും ബാലൺഡി’ഓർ പോരാട്ടത്തിൽ ഇപ്പോൾ മുന്നിട്ടുനിൽക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ഇതിഹാസമായ ജൂലിയോ ബാപ്റ്റിസ്റ്റ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.ബാലൺഡി’ഓർ പുരസ്കാരം വിനിക്ക് നൽകണമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.ബാപ്റ്റിസ്റ്റയുടെ വാക്കുകൾ ഇങ്ങനെയാണ്.

“വിനീഷ്യസ് ജൂനിയർ പ്രധാനപ്പെട്ട മത്സരങ്ങളിൽ വളരെയധികം സ്ഥിരത പുലർത്തിയ ഒരു താരമാണ്.മികച്ച താരങ്ങൾക്ക് മാത്രമാണ് അങ്ങനെ ചെയ്യാൻ സാധിക്കുക. ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം വിനീഷ്യസിന് നൽകണം. അതിൽ സംശയമൊന്നുമില്ല.ബെല്ലിങ്ങ്ഹാമിനും വിനിക്കുമിടയിൽ വിനി തന്നെയാണ് അവാർഡ് അർഹിക്കുന്നത്.അതിന്റെ കാരണം അദ്ദേഹം പ്രധാനപ്പെട്ട മത്സരങ്ങളിൽ കൂടുതൽ മികവ് കാണിച്ചു എന്നുള്ളത് തന്നെയാണ് ” ഇതാണ് ബാപ്റ്റിസ്റ്റ പറഞ്ഞിട്ടുള്ളത്.

കണക്കുകൾ കൊണ്ട് രണ്ടുപേരും ഒരുപോലെ തിളങ്ങിയിട്ടുണ്ട്. പക്ഷേ നിലവിൽ പ്രതിലിയൻ താരത്തിന് തന്നെയാണ് മുൻതൂക്കം കാണുന്നത്. ഇനി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിജയിച്ചു കൊണ്ട് റയൽ മാഡ്രിഡ് കിരീടം നേടേണ്ടതുണ്ട്.അതിനുശേഷം നടക്കുന്ന കോപ്പ അമേരിക്ക,യുറോ കപ്പ് ടൂർണമെന്റുകളും ഈ പുരസ്കാരത്തിൽ വലിയ പങ്കുവഹിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *