ബാലൺഡി’ഓർ നേടിയില്ല,വിനീഷ്യസിനെതിരെ ചാന്റ് പാടി ബാഴ്സ-അത്ലറ്റിക്കോ ഫാൻസ്!
ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം നേടുമെന്ന് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കപ്പെട്ടിരുന്നത് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയറായിരുന്നു. എന്നാൽ അദ്ദേഹത്തെ തോൽപ്പിച്ചുകൊണ്ട് റോഡ്രി അത് സ്വന്തമാക്കി.വിനീഷ്യസിനും റയൽ മാഡ്രിഡ് ആരാധകർക്കും ഇത് വലിയ നിരാശ നൽകിയ കാര്യമായിരുന്നു. എന്നാൽ വിനീഷ്യസിന്റെ എതിരാളികളും വിമർശകരും ഇത് വലിയ ആഘോഷമാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന ബാഴ്സയും എസ്പനോളും തമ്മിലുള്ള മത്സരത്തിനിടെ ബാഴ്സ ആരാധകർ വിനീഷ്യസിനെ പരിഹസിച്ചിട്ടുണ്ട്.ബാലൺഡി’ഓർ ലഭിക്കാത്തതിനെ തന്നെയാണ് അവർ പരിഹസിച്ചിട്ടുള്ളത്.ബീച്ച് ബോൾ..വിനീഷ്യസ്..ബീച്ച് ബോൾ.. എന്നാണ് ബാഴ്സ ആരാധകർ ചാന്റ് മുഴക്കിയിട്ടുള്ളത്.ബാലൺഡി’ഓറിന് പകരം ബീച്ച് ബോൾ എന്നാണ് പരിഹാസ രൂപേണ അവർ വിനീഷ്യസിനോട് പറഞ്ഞിട്ടുള്ളത്.
ബാഴ്സ ആരാധകർ മാത്രമല്ല,അത്ലറ്റിക്കോ ആരാധകരും ഇത് ആഘോഷമാക്കിയിട്ടുണ്ട്.അത്ലറ്റിക്കോയുടെ മൈതാനത്ത് വെച്ച് നടന്ന കഴിഞ്ഞ മത്സരത്തിനിടയാണ് അവരുടെ ആരാധകർ വിനിയെ അധിക്ഷേപിക്കുന്ന രൂപത്തിലുള്ള ചാന്റുകൾ പാടിയത്. നേരത്തെ വലൻസിയ ആരാധകരും വിനിയെ അധിക്ഷേപിക്കാൻ പ്ലാനുകൾ നടത്തിയിരുന്നു. എന്നാൽ പിന്നീട് പ്രകൃതി ദുരന്തം കാരണം ആ മത്സരം നീട്ടിവെക്കുകയായിരുന്നു.
എന്നാൽ റയൽ മാഡ്രിഡ് ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കൈവിടാൻ ഒരുക്കമല്ല.സാന്റിയാഗോ ബെർണാബുവിൽ അടുത്തതായി നടക്കുന്ന രണ്ട് മത്സരങ്ങളിലും റയൽ ആരാധകർ വിനീഷ്യസിന് പിന്തുണ പ്രഖ്യാപിക്കും. അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ബാനറുകളും ചാന്റുകളും നമുക്ക് ഈ മത്സരങ്ങളിൽ കാണാൻ സാധിക്കും.Ac മിലാൻ,ഒസാസുന എന്നിവർക്കെതിരെയാണ് ഇനി റയൽ മാഡ്രിഡ് സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ട് അടുത്ത മത്സരങ്ങൾ കളിക്കുക.