ബയേണിലെ പോലെയല്ല,ബാഴ്സയിൽ വെച്ച് ബാലൺ ഡി’ഓർ നേടൽ എളുപ്പമാണ് : ലെവന്റോസ്ക്കി

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കി ബാഴ്സക്ക് വേണ്ടി പുറത്തെടുക്കുന്നത്. ആകെ 6 ലാലിഗ മത്സരങ്ങൾ കളിച്ച താരം 8 ഗോളുകൾ നേടിക്കൊണ്ട് ലാലിഗ ടോപ്പ് സ്കോറർ ആണ്. മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ ഒരു ഹാട്രിക്ക് ബാഴ്സക്ക് വേണ്ടി സ്വന്തമാക്കാനും ലെവക്ക് സാധിച്ചിരുന്നു.

ഏതായാലും താരം ഇപ്പോൾ കൂടുതൽ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് ബയേണിലെ പോലെയല്ലെന്നും ബാഴ്സയിൽ നിന്നും ബാലൺ ഡിഓറിലേക്കുള്ള ദൂരം കുറവാണ് എന്നാണ് ലെവ പറഞ്ഞിട്ടുള്ളത്. പുതിയ കളിപ്പാട്ടങ്ങൾ ലഭിച്ചത് പോലെയാണ് ഇവിടെ അനുഭവപ്പെടുന്നതെന്നും ലെവ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഏറ്റവും കൂടുതൽ താരങ്ങൾ ബാഴ്സയിൽ വെച്ചാണ് ബാലൺ ഡിഓർ പുരസ്കാരങ്ങൾ നേടിയിട്ടുള്ളത് എന്നെനിക്കറിയാം.ബയേണിലെ പോലെയല്ല ഇവിടെ,ബാഴ്സയിൽ നിന്നും ബാലൺ ഡിയോറിലേക്കുള്ള ദൂരം കുറവാണ്. എനിക്കിവിടെ ബാഴ്സയിൽ പുതിയ കളിപ്പാട്ടങ്ങൾ ലഭിച്ചത് പോലെയാണ് തോന്നുന്നത്. ബാഴ്സലോണയിൽ എത്തിയ ആദ്യ ദിവസം തന്നെ ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് എത്തി എന്ന ഒരു തോന്നലാണ് ഉണ്ടായത്. എനിക്ക് ഇവിടം വളരെ അനുയോജ്യമായി തോന്നി. ഇവിടുത്തെ അന്തരീക്ഷം അത്രയേറെ നല്ലതാണ് ” ഇതാണ് ലെവ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഈ സീസണിലും ലെവന്റോസ്ക്കി ബാലൺ ഡിയോർ പോരാട്ടത്തിന് വേണ്ടി മുൻപന്തിയിൽ ഉണ്ടാവുമെന്ന് ഉറപ്പാണ്. രണ്ടുതവണ കയ്യെത്തും ദൂരത്ത് വെച്ച് താരത്തിന് ഈ പുരസ്കാരം നഷ്ടമായിരുന്നു. ഒരുതവണ ഫ്രാൻസ് ഫുട്ബോൾ പുരസ്ക്കാരം ഉപേക്ഷിച്ചപ്പോൾ മറ്റൊരുതവണ സൂപ്പർ താരം മെസ്സി നേടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *