ബയേണിനോടേറ്റ തോൽവി എല്ലാം മാറ്റി മറിച്ചു, മുന്നേറ്റനിരയിൽ യഥാർത്ഥ ആയുധങ്ങളെ ഇപ്പോഴാണ് ലഭിച്ചത്: പീക്കെ!
ഇന്നലെ നടന്ന യൂറോപ്പ ലീഗ് നോക്കോട്ട് റൗണ്ട് മത്സരത്തിൽ എഫ്സി ബാഴ്സലോണ വമ്പൻ വിജയം സ്വന്തമാക്കിയിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബാഴ്സ നാപോളിയെ തകർത്തു വിട്ടത്. ഇരുപാദങ്ങളിലുമായി 5-3 ന്റെ വിജയമാണ് ബാഴ്സ സ്വന്തമാക്കിയത്.ബാഴ്സക്ക് വേണ്ടി ജോർദി ആൽബ,ഡി യോങ്,പീക്കെ, ഔബമയാങ് എന്നിവരാണ് ഗോളുകൾ നേടിയത്.ഇനി പ്രീ ക്വാർട്ടർ മത്സരങ്ങളാണ് ബാഴ്സ കളിക്കുക.
എന്തായാലും ബാഴ്സയുടെ ഈ മിന്നുന്ന പ്രകടനത്തിൽ സൂപ്പർതാരമായ ജെറാർഡ് പീക്കെ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.അതായത് പന്ത് കൈവശം വെച്ച് കളിക്കുന്ന ബാഴ്സയുടെ പ്രതാപകാലത്തേക്കുള്ള മടക്കമാണ് ഇതെന്നാണ് പീക്കെ പറഞ്ഞിരിക്കുന്നത്. ബയേണിനെതിരെയുള്ള തോൽവി എല്ലാം മാറ്റിമറിച്ചെന്നും ഇപ്പോഴാണ് മുന്നേറ്റ നിരയിലേക്ക് യഥാർത്ഥ ആയുധങ്ങളെ തങ്ങൾക്ക് ലഭിച്ചതെന്നും പീക്കെ കൂട്ടിച്ചേർത്തു.മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പീക്കെയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 25, 2022
” പന്ത് കൈവശം വെച്ച് കളിക്കുന്ന ഞങ്ങളുടെ പ്രതാപകാലത്തേക്കുള്ള മടക്കത്തിലാണ് ഞങ്ങളിപ്പോൾ ഉള്ളത്.ഇടക്കാലയളവിൽ ഞങ്ങൾ അത് നിർത്തിവെച്ചിരുന്നു. അതിന് എല്ലാവരെയുമാണ് കുറ്റപ്പെടുത്തേണ്ടത്.ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. ഞങ്ങൾക്ക് യോജിച്ചതല്ലാത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നിരുന്നു.ബയേണിനെതിരെയുള്ള തോൽവിക്ക് ശേഷം പലകാര്യങ്ങളും മാറിമറിഞ്ഞു.ഇപ്പോൾ ടീം ആത്മവിശ്വാസത്തിലാണ്.ജനുവരിയിൽ ടീമിന്റെ കരുത്ത് വർദ്ധിപ്പിച്ചു.ടീമിന്റെ മുന്നേറ്റ നിരയിലേക്ക് യഥാർത്ഥ ആയുധങ്ങളെ ഞങ്ങൾക്ക് ഇപ്പോഴാണ് ലഭിച്ചത്.ഞങ്ങൾ ഇമ്പ്രൂവ്മെന്റ് തുടരേണ്ടതുണ്ട്. ചില സമയങ്ങളിൽ മികച്ച റിസൾട്ട് ഉണ്ടാവും, ചില സമയങ്ങളിൽ അങ്ങനെയാവില്ല.ഈ ട്രെൻഡ് ഞങ്ങളെ നല്ല ഒരു പൊസിഷനിൽ എത്തിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു” ഇതാണ് പീക്കെ പറഞ്ഞത്.
മികച്ച രൂപത്തിലാണ് ഇപ്പോൾ ബാഴ്സ കളിച്ചു കൊണ്ടിരിക്കുന്നത്. അവസാനത്തെ അഞ്ച് മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ ബാഴ്സ നേടിക്കഴിഞ്ഞു.