ഫ്രീയായി കിട്ടിയാൽ പോലും നെയ്മറെ എടുക്കരുത് :ബാഴ്സയോട് ബാറ്റിൽ

സൂപ്പർ താരം നെയ്മർ ജൂനിയറുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ വാർത്തകൾ ഇപ്പോൾ പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നുണ്ട്.പിഎസ്ജി വിടാൻ നെയ്മർ ജൂനിയർ ആഗ്രഹിക്കുന്നുണ്ട്. തന്റെ മുൻ ക്ലബ്ബായ ബാഴ്സയിലേക്ക് വരാൻ നെയ്മർക്ക് താല്പര്യമുണ്ട്. മെസ്സിയുടെ ട്രാൻസ്ഫർ നടക്കാതെ പോയതോടെ നെയ്മർ സ്വയം ബാഴ്സക്ക് ഓഫർ ചെയ്തിരുന്നു. പക്ഷേ നെയ്മർ തങ്ങളുടെ പ്ലാനുകളിൽ ഇല്ല എന്നുള്ള കാര്യം ബാഴ്സയുടെ പരിശീലകനായ സാവി തന്നെ വ്യക്തമാക്കിയിരുന്നു.

പക്ഷേ നെയ്മർക്ക് ഇപ്പോഴും ബാഴ്സയിലേക്ക് വരാൻ ആഗ്രഹമുണ്ട് എന്ന് തന്നെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതേക്കുറിച്ച് പ്രമുഖ സ്പോർട്സ് ജേണലിസ്റ്റായ ജോയൻ ബാറ്റിൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. നെയ്മർ ജൂനിയർ പണം കണ്ടുകൊണ്ട് പിഎസ്ജിയിൽ പോയവനാണെന്നും ഫ്രീയായി കിട്ടിയാൽ പോലും നെയ്മറെ സൈൻ ചെയ്യരുത് എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ബാറ്റിലിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നെയ്മർ ഒരിക്കൽ കൂടി ബാഴ്സക്ക് സ്വയം ഓഫർ ചെയ്തിരിക്കുന്നു.പിഎസ്ജിയിൽ അദ്ദേഹം പരാജയമായിരുന്നു. പണം കണ്ടുകൊണ്ടാണ് അദ്ദേഹം ബാഴ്സയിൽ നിന്നും പിഎസ്ജിയിലേക്ക് പോയത്.നെയ്മർ ഇപ്പോൾ ബാഴ്സയുടെ ഒരു മുൻ കളിക്കാരൻ മാത്രമാണ്. അദ്ദേഹത്തിന്റെ കരിയർ ബാഴ്സ സംരക്ഷിക്കേണ്ട ആവശ്യമൊന്നുമില്ല.ഫ്രീയായിട്ട് ലഭിച്ചാൽ പോലും നെയ്മറെ ബാഴ്സ സൈൻ ചെയ്യേണ്ടതില്ല ” ഇതാണ് ബാറ്റിൽ പറഞ്ഞിട്ടുള്ളത്.

2015ൽ ലൂയിസ് എൻറിക്കെക്ക് കീഴിലായിരുന്നു നെയ്മർ ബാഴ്സയിൽ കളിച്ചിരുന്നത്. ആ സീസണിൽ മികച്ച പ്രകടനം അദ്ദേഹം നടത്തിയിരുന്നു.എൻറിക്കെ പിഎസ്ജിയുടെ പരിശീലകനായി എത്തിയാൽ നെയ്മർ പിഎസ്ജി വിടാനുള്ള സാധ്യത കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *