ഫെലിക്സിനെ സ്ഥിരമാക്കാൻ ബാഴ്സ,വൻ തോതിൽ സാലറി കുറച്ചിട്ടാണ് എത്തിയതെന്ന് താരം.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസത്തിലായിരുന്നു എഫ് സി ബാഴ്സലോണ പോർച്ചുഗീസ് സൂപ്പർ താരമായ ജോവോ ഫെലിക്സിനെ സ്വന്തമാക്കിയത്.അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം ക്ലബ്ബിൽ എത്തിയിരിക്കുന്നത്. അദ്ദേഹത്തെ സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷൻ ഇപ്പോഴത്തെ ബാഴ്സക്ക് ലഭ്യമല്ല. അതായത് അദ്ദേഹത്തെ നിലനിർത്തണമെങ്കിൽ അത്ലറ്റിക്കോ ആവശ്യപ്പെടുന്ന തുക എഫ്സി ബാഴ്സലോണ നൽകേണ്ടിവരും.

തകർപ്പൻ പ്രകടനമാണ് ബാഴ്സലോണക്ക് വേണ്ടി ഫെലിക്സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്ന് ഗോളുകളും ഒരു അസിസ്റ്റും ഇതിനോടകം തന്നെ ക്ലബ്ബിനുവേണ്ടി നേടിക്കഴിഞ്ഞു.അദ്ദേഹത്തെ സ്ഥിരമായി നിലനിർത്താൻ എഫ്സി ബാഴ്സലോണക്ക് ഇപ്പോൾ താൽപര്യമുണ്ട്. ബാഴ്സയുടെ പ്രസിഡണ്ടായ ജോയൻ ലാപോർട്ടയും താരത്തിന്റെ ഏജന്റായ ജോർഹെ മെന്റസും തമ്മിൽ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.താരത്തെ സ്ഥിരമായി നിലനിർത്തുക എന്നത് അസാധ്യമായ ഒരു കാര്യമല്ല എന്നാണ് ബാഴ്സ വിശ്വസിക്കുന്നത്.

അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകം തുറക്കുമ്പോഴേക്കും കൂടുതൽ മെച്ചപ്പെട്ട ഒരു സാമ്പത്തിക സ്ഥിതിയിലേക്ക് എത്താൻ കഴിയുമെന്നും അതുവഴി അദ്ദേഹത്തെ സ്വന്തമാക്കാൻ കഴിയുമെന്നുമാണ് ബാഴ്സലോണ ഇപ്പോൾ വിശ്വസിക്കുന്നത്. അതേസമയം ഫെലിക്സ് തന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. അതായത് സാലറി വലിയ രീതിയിൽ കുറച്ചു കൊണ്ടാണ് ബാഴ്സലോണയിലേക്ക് എത്തിയിട്ടുള്ളത് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത്.

ബാഴ്സക്ക് വേണ്ടി കളിക്കുക എന്നത് തന്റെ സ്വപ്നമാണെന്ന് നേരത്തെ തന്നെ ഫെലിക്സ് പറഞ്ഞിരുന്നു. ബാഴ്സയിൽ ഇത്രയും നല്ല രൂപത്തിലുള്ള ഒരു സ്റ്റാർട്ട് ലഭിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫെലിക്സ് കൂട്ടിച്ചേർത്തിട്ടുണ്ട്. 2019ൽ 126 മില്യൺ യുറോക്കായിരുന്നു അത്ലറ്റിക്കോ ഈ സൂപ്പർതാരത്തെ സ്വന്തമാക്കിയിരുന്നത്. എന്നാൽ അവരുടെ പരിശീലകനായ സിമയോണിയുമായി ഇദ്ദേഹം പ്രശ്നത്തിലാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *