ഫുട്ബോൾ ലോകത്തെ ടോപ് സ്‌കോററായി, ക്രിസ്റ്റ്യാനോക്ക്‌ അഭിനന്ദനങ്ങളറിയിച്ച് റയൽ മാഡ്രിഡ്‌!

ഇന്നലെ കോപ്പ ഇറ്റാലിയയിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോളുകൾ നേടിയിരുന്നു. ഇതോടെ ക്രിസ്റ്റ്യാനോയുടെ ഫുട്ബോൾ കരിയറിലെ ഗോൾ നേട്ടം 763 ആയിരുന്നു. മുമ്പ് തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ചില കണക്കുകളും മാധ്യമങ്ങളും അംഗീകരിച്ചിരുന്നു. എന്നാൽ റയൽ മാഡ്രിഡും സ്പാനിഷ് മാധ്യമമായ മാർക്കയും ഇന്നലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തുടർന്ന് തങ്ങളുടെ ക്ലബ്ബിന്റെ ടോപ് സ്‌കോറർക്ക്‌ റയൽ മാഡ്രിഡ്‌ അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്തു. ഇന്നലെ തങ്ങളുടെ ഔദ്യോഗിക ട്വിറ്റെർ വഴിയാണ് റയൽ ക്രിസ്റ്റ്യാനോക്ക്‌ അഭിനന്ദനങ്ങൾ അർപ്പിച്ചത്.

” ഞങ്ങളുടെ ക്ലബ്‌ ചരിത്രത്തിലെ ടോപ് സ്‌കോറർ ഇപ്പോൾ വേൾഡ് ഫുട്ബോളിലെ ടോപ് സ്കോററാണ്. അഭിനന്ദനങ്ങൾ ക്രിസ്റ്റ്യാനോ ” എന്നാണ് റയൽ മാഡ്രിഡ്‌ തങ്ങളുടെ ട്വിറ്റെറിൽ കുറിച്ചത്. പിന്നാലെ സ്പാനിഷ് മാധ്യമമായ മാർക്ക ഇത് ശരി വെക്കുകയും ചെയ്തു. ഈ കണക്കുകൾ പ്രകാരം 763 ഗോളുകൾ നേടിയപ്പോഴാണ് റൊണാൾഡോ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനനായത്.762 ഗോളുകൾ നേടിയ ജോസഫ് ബീക്കണെയാണ് റൊണാൾഡോ പിന്തള്ളിയത്.762 ഗോളുകൾ നേടിയ പെലെയും മൂന്നാം സ്ഥാനത്തുണ്ട്.740 ഗോളുകൾ നേടിയ മറ്റൊരു ബ്രസീലിയൻ ഇതിഹാസം റൊമാരിയോയാണ് നാലാം സ്ഥാനത്തുള്ളത്.720 ഗോളുകളുമായി മെസ്സി പിറകിലുണ്ട്. ഈ കണക്കുകൾക്ക്‌ പുറമേ മറ്റു കണക്കുകളുമുണ്ട്. ചില കണക്കുകൾ പ്രകാരം ഒന്നാം സ്ഥാനത്തുള്ള ജോസഫ് ബീക്കൺ 805 ഗോളുകൾ നേടിയിട്ടുണ്ട്. ഏതായാലും ഈ കണക്കുകളിൽ എല്ലാം തന്നെ അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *