ഫുട്ബോൾ എനിക്ക് സമ്മാനിച്ച സഹോദരൻ : മാഴ്സെലോക്ക് ഹൃദയത്തിൽ നിന്നുള്ള കുറിപ്പുമായി ക്രിസ്റ്റ്യാനോ!
16 വർഷം റയൽ മാഡ്രിഡിൽ ചിലവഴിച്ചതിനുശേഷം കഴിഞ്ഞ ദിവസം മാഴ്സെലോ സാന്റിയാഗോ ബെർണാബുവിന്റെ പടികളിറങ്ങിയിരുന്നു. വൈകാരികമായ ഒരു യാത്രയയപ്പ് ചടങ്ങാണ് ഇന്നലെ മാഴ്സെലോക്ക് റയൽ മാഡ്രിഡ് നൽകിയത്. പലപ്പോഴും വാക്കുകൾ ലഭിക്കാതെ മാഴ്സെലോ വികാരഭരിതനാവുകയും ചെയ്തു.
ഏതായാലും റയലിനോട് വിടചൊല്ലിയ താരത്തിന് തന്റെ ഉറ്റസുഹൃത്തും മുൻ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഹൃദയത്തിൽ നിന്നുള്ള ഒരു സന്ദേശം മാഴ്സെലോക്ക് അയച്ചിട്ടുണ്ട്. ഫുട്ബോൾ എനിക്ക് സമ്മാനിച്ച സഹോദരൻ എന്നാണ് റൊണാൾഡോ മാഴ്സെലോയെ വിശേഷിപ്പിച്ചിട്ടുള്ളത്. ഇൻസ്റ്റഗ്രാമിലാണ് റൊണാൾഡോ തന്റെ കുറിപ്പ് പങ്കു വെച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ സന്ദേശം ഇങ്ങനെയാണ്.
Mais do que um companheiro de equipa, um irmão que o futebol me deu. Dentro e fora dos campos, um dos maiores craques com quem tive o prazer de partilhar um balneário. Vai com tudo nessa nova aventura, Marcelo! 🙌🏽🙏🏽👊🏽 pic.twitter.com/Rjgb5R3DAd
— Cristiano Ronaldo (@Cristiano) June 13, 2022
” ഒരു സഹതാരത്തിനുമപ്പുറമായിരുന്നു മാഴ്സെലോ. ഫുട്ബോൾ എനിക്ക് സമ്മാനിച്ച സഹോദരനാണ് നിങ്ങൾ.കളത്തിനകത്തും പുറത്തും എനിക്കൊപ്പമുണ്ടായിരുന്ന ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നിങ്ങൾ. നിങ്ങളോടൊപ്പം ഡ്രസ്സിങ് റൂം പങ്കിടാൻ സാധിച്ചത് വലിയ മതിപ്പ് ഉണ്ടാക്കിയ കാര്യമാണ്. നിങ്ങളുടെ പുതിയ സാഹസികതയുമായി മുന്നോട്ട് പോകൂ മാഴ്സെലോ ” ഇതാണ് റൊണാൾഡോയുടെ കുറിപ്പ്.
ദീർഘകാലം റയലിൽ ഒരുമിച്ച് കളിച്ചവരാണ് മാഴ്സലോയും റൊണാൾഡോയും. നിരവധി കിരീടങ്ങൾ ഇരുവരും ചേർന്നു കൊണ്ട് റയലിന് സമ്മാനിച്ചിട്ടുണ്ട്. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയാണ് റൊണാൾഡോ കളിച്ചു കൊണ്ടിരിക്കുന്നത്.