ഫാറ്റിയെ കൈമാറി പോർച്ചുഗീസ് സൂപ്പർ താരത്തെ ബാഴ്സ സ്വന്തമാക്കിയതായി വാർത്ത!

വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കൂടുതൽ താരങ്ങളെ ഒഴിവാക്കാൻ ഇപ്പോൾ എഫ്സി ബാഴ്സലോണ ഉദ്ദേശിക്കുന്നുണ്ട്.സെർജിയോ ബുസ്ക്കെറ്റ്സ്,ജോർഡി ആൽബ എന്നിവർ ബാഴ്സയോടൊപ്പം ഇനി ഉണ്ടാവില്ല എന്നുള്ളത് പ്രഖ്യാപിക്കപ്പെട്ട കാര്യമാണ്. ഇതിന് പുറമേ അൻസു ഫാറ്റി,ഫെറാൻ ടോറസ് എന്നിവർക്കൊക്കെ ക്ലബ്ബിലെ സ്ഥാനം നഷ്ടമായേക്കും.

എഫ്സി ബാഴ്സലോണ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന താരം ലയണൽ മെസ്സി തന്നെയാണ്.ഇതിന് പുറമേ മറ്റു പല താരങ്ങളെയും ബാഴ്സ ലക്ഷ്യമിട്ടിട്ടുണ്ട്.സെർജിയോ ബുസ്ക്കെറ്റ്സ് ക്ലബ്ബ് വിട്ടതിനാൽ ഒരു മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറെ ബാഴ്സക്ക് ആവശ്യമുണ്ട്. ഈ സ്ഥാനത്തേക്ക് പല താരങ്ങളെയും ക്ലബ്ബ് പരിഗണിക്കുന്നുണ്ട്. അതിലൊരു താരമായ റൂബൻ നെവസിന്റെ കാര്യത്തിൽ ബാഴ്സ എഗ്രിമെന്റിൽ എത്തിയതാണ് വാർത്തകൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആയ വോൾവ്സിന് വേണ്ടിയാണ് ഇപ്പോൾ ഈ പോർച്ചുഗീസ് സൂപ്പർ താരം കളിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന് ക്ലബ്ബുമായി 2024 വരെ കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.ഈ താരത്തിന് വേണ്ടി 30 മില്യൺ യൂറോ മുടക്കാൻ ബാഴ്സ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല അൻസു ഫാറ്റിയും ഈ ഡീലിന്റെ ഭാഗമാവും എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രമുഖ പോർച്ചുഗീസ് മാധ്യമമായ എബോലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നേരത്തെ തന്നെ ബാഴ്സ ലക്ഷ്യം വെക്കുന്ന താരങ്ങളിൽ ഒരാളാണ് റൂബൻ നെവസ്. ബാഴ്സയെ കൂടാതെ ലിവർപൂൾ,ആഴ്സണൽ എന്നിവർക്കൊക്കെ താരത്തിൽ താല്പര്യമുണ്ട്. പക്ഷേ താരം നിലവിൽ ബാഴ്സയിലേക്ക് എത്താൻ തന്നെയാണ് സാധ്യതകൾ ഉള്ളത്.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആകെ 34 മത്സരങ്ങൾ ഈ സീസണിൽ കളിച്ച താരം ആറ് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *