പൗലോ ഡിബാലയെ ലക്ഷ്യമിട്ട് ബാഴ്സ!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിട്ടത്. താരത്തിന്റെ കോൺട്രാക്ട് പുതുക്കാൻ യുവന്റസ് തയ്യാറായില്ല. തുടർന്ന് റോമയിൽ എത്തിയ ദിബാല തന്റെ പഴയ മികവ് വീണ്ടെടുക്കുകയായിരുന്നു.മൊറിഞ്ഞോക്ക് കീഴിൽ തകർപ്പൻ പ്രകടനമാണ് ഡിബാല ഈ സീസണിൽ നടത്തുന്നത്.
20 മത്സരങ്ങളാണ് ഇറ്റാലിയൻ ലീഗിൽ ഡിബാല കളിച്ചിട്ടുള്ളത്.അതിൽനിന്ന് 9 ഗോളുകളും ആറ് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. താരം തന്റെ ഫോം വീണ്ടെടുത്തതോടുകൂടി ഒരുപാട് ക്ലബ്ബുകൾ താരത്തിൽ ഇപ്പോൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ ലക്ഷ്യം വെക്കുന്ന താരങ്ങളിൽ ഒരാളാണ് പൗലോ ഡിബാല.
Barcelona are the latest team to register their interest in Roma forward Paulo Dybala ahead of the summer transfer window.Calciomercatoweb report that Barcelona have joined Manchester United in the race for Dybala, who looks back to his best under Josehttps://t.co/7YJmNXDzlJ pic.twitter.com/g03mVQZxeq
— MY DMC SPORTS (@mydmcsports) March 20, 2023
എന്നാൽ കഴിഞ്ഞദിവസം പ്രമുഖ ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർക്കാറ്റോ വെബ് ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.അതായത് ഈ അർജന്റീന സൂപ്പർതാരത്തെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് താല്പര്യമുണ്ട്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പൗലോ ഡിബാലക്ക് വേണ്ടി ബാഴ്സ ശ്രമങ്ങൾ നടത്തും.10 മില്യൺ പൗണ്ട് മാത്രമാണ് താരത്തിന്റെ റിലീസ് ക്ലോസ്. അതായത് ഡിബാലക്ക് സമ്മതമാണെങ്കിൽ അദ്ദേഹത്തെ എത്തിക്കുക എന്നുള്ളത് ബാഴ്സയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാവില്ല.
ഏതായാലും ഡിബാല ഏത് രൂപത്തിലുള്ള ഒരു തീരുമാനമെടുക്കും എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.റോബർട്ട് ലെവന്റോസ്ക്കിയുടെ സ്ഥാനത്തേക്കാണ് നിലവിൽ ഡിബാലയെ ബാഴ്സ പരിഗണിച്ച് തുടങ്ങിയിട്ടുള്ളത്.താരത്തെ എത്തിക്കാൻ കഴിഞ്ഞാൽ അത് എല്ലാ നിലയിലും ബാഴ്സക്ക് ഗുണം ചെയ്യും എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.