പ്രായമല്ല,പ്രകടനം നോക്കി വിലയിരുത്തൂ, റാമോസ് പറയുന്നു!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് അറ്റലാന്റയെ മറികടന്നത്. രണ്ട് വർഷത്തിന് ശേഷം റയൽ ക്വാർട്ടറിലേക്ക് പ്രവേശിക്കുകയും ചെയ്തു. മത്സരത്തിൽ ഗോളുകൾ നേടിയത് ബെൻസിമയും റാമോസും അസെൻസിയോയുമായിരുന്നു. മത്സരത്തിന് ശേഷം റയലിന് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽയിരിക്കുകയാണ് റാമോസ്. പ്രായത്തിന്റെ പേരിൽ അല്ല റയലിനെ വിലയിരുത്തേണ്ടതെന്നും പ്രകടനത്തിന്റെ പേരിലാണ് വിലയിരുത്തേണ്ടത് എന്നുമാണ് റാമോസ് പറഞ്ഞത്. മത്സരത്തിൽ ലുക്കാ മോഡ്രിച്ചും ബെൻസിമയും റാമോസുമൊക്കെ മിന്നും പ്രകടനം കാഴ്ച്ചവെച്ചിരുന്നു. പലപ്പോഴും യുവതാരങ്ങൾ ഇല്ലാത്തതിനാൽ വിമർശനങ്ങൾക്ക് വിധേയരാവേണ്ടി വന്ന ടീമാണ് റയൽ. ഇതിനെതിരെയാണ് റാമോസ് പ്രതികരിച്ചത്.
🗣 "When you plant seeds, you end up with a harvest"
— MARCA in English (@MARCAinENGLISH) March 16, 2021
Judge @realmadriden by performance, not age, says Ramos 💪https://t.co/VlLJoqqplO pic.twitter.com/RI7cratQCW
” പ്രായത്തിന്റെ പേരിൽ ആരെയും വിലയിരുത്തരുത്.മറിച്ച് പ്രകടനത്തിന്റെ പേരിൽ വിലയിരുത്താം. അതിലേക്കാണ് നോക്കേണ്ടത്.തീർച്ചയായും നിങ്ങൾ വിത്ത് വിതക്കുകയാണെങ്കിൽ ഭാവിയിൽ അതിന്റെ ഫലം ലഭിക്കുക തന്നെ ചെയ്യും.ആരും ആരെയും പ്രായത്തിന്റെ പേരിൽ വിലയിരുത്തരുത്.ഞങ്ങൾ എപ്പോഴും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കാറുള്ളത്.ആളുകൾ നിർബന്ധമായും പ്രകടനമാണ് പരിഗണിക്കേണ്ടത് ” റാമോസ് പറഞ്ഞു.
🏁 FT: @realmadriden 3-1 @Atalanta_BC (agg. 4-1)
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) March 16, 2021
⚽ @Benzema 34', @SergioRamos 60' (p), @marcoasensio10 84'; Muriel 83'#UCL | #Emirates pic.twitter.com/ezGxdAgANd