പ്രായത്തിലല്ല കാര്യം, യുവതാരങ്ങളെ കുറിച്ച് കൂമാൻ പറയുന്നു!

കഴിഞ്ഞ ദിവസം ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ ഒസാസുനയുടെ പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരത്തിലെ രണ്ടാം ഗോൾ നേടിയത് യുവതാരം ഇലൈക്സ്‌ മൊറിബയായിരുന്നു.ബാഴ്സയുടെ പരിശീലകനായി റൊണാൾഡ് കൂമാൻ വന്ന ശേഷം ഒട്ടേറെ യുവതാരങ്ങൾക്ക് അവസരങ്ങൾ ലഭിച്ചിരുന്നു. പലപ്പോഴും ബാഴ്‌സ ബിയിലെ താരങ്ങൾക്ക് കൂമാൻ അവസരങ്ങൾ നൽകിയിരുന്നു. അത്തരത്തിലുള്ള ഒരു താരമാണ് മൊറിബ. ഇപ്പോഴിതാ മൊറിബയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് കൂമാൻ.മികച്ച ഗോളാണ് മൊറിബ നേടിയതെന്നും ഓരോ തവണ അവസരം കിട്ടുമ്പോഴും അദ്ദേഹം ടീമിനായി എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടെന്നും കൂമാൻ അറിയിച്ചു. താരങ്ങളുടെ പ്രായത്തിൽ കാര്യമില്ലെന്നും അവർ കളത്തിൽ എന്ത് ചെയ്യുന്നു എന്നുള്ളതിലാണ് കാര്യമെന്നും കൂമാൻ അറിയിച്ചു.

” മൊറിബയുടേത് ഒരു മികച്ച ഗോളായിരുന്നു.ഓരോ തവണ അവസരം ലഭിക്കുമ്പോഴും അദ്ദേഹം പുതുതായി എന്തെങ്കിലും ടീമിന് വേണ്ടി ചെയ്യുന്നുണ്ട്. കരുത്തുറ്റ ഒരു താരം തന്നെയാണ് അദ്ദേഹം.യുവതാരങ്ങൾ ഇവിടെ മികച്ച രീതിയിൽ കളിക്കുന്നതിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. അവർ ഇത് അർഹിക്കുന്നത് തന്നെയാണ്.പെഡ്രി, മൊറിബ, റിക്കി,മിങ്കേസ, അരൗഹോ എന്നിവർക്കൊക്കെ നല്ല ഭാവിയുണ്ട്.ഒരു കോച്ച് എന്ന നിലയിൽ അവർക്ക് അവസരം നൽകുക എന്നുള്ളതാണ് എന്റെ കടമ. എന്തെന്നാൽ അവരാണ് ക്ലബ്ബിന്റെ ഭാവി.ബാഴ്സയിൽ ഒരു യുവപ്രതിഭകളുണ്ട്. എന്നെ സംബന്ധിച്ചെടുത്തോളം പ്രായത്തിൽ കാര്യമില്ല.അവർ കളത്തിൽ എന്ത് ചെയ്യുന്നു എന്നുള്ളതിലാണ് കാര്യം ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *