പ്രസിഡന്റ് ആവിശ്യപ്പെടുന്നിടത്തോളം കാലം റയൽ മാഡ്രിഡിൽ കാണുമെന്ന് സെർജിയോ റാമോസ്
തങ്ങളുടെ മുപ്പത്തിനാലാം കിരീടം റയൽ മാഡ്രിഡ് നേടുമ്പോൾ ഏറ്റവുമധികം പ്രശംസിക്കപ്പെടേണ്ട പേരുകളിലൊന്ന് നായകൻ സെർജിയോ റാമോസിന്റെതാണ്. പ്രതിരോധത്തിൽ കരുത്തുറ്റ ഭടനായി നിലയുറപ്പിക്കുന്ന റാമോസ് ഗോളടിച്ചു കൊണ്ടും ഇത്തവണ റയൽ മാഡ്രിഡിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ലാലിഗയിൽ ഗോൾ നേടിക്കൊണ്ട് റെക്കോർഡ് വരെ കുറിക്കാൻ താരത്തിന് ഈ സീസണിൽ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലാലിഗ കിരീടം നേടിയതിൽ അതിയായ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സെർജിയോ റാമോസ്. ആനന്ദത്തിന്റെ പാരമ്യതയിലാണ് താനെന്നാണ് സെർജിയോ റാമോസ് കിരീടനേട്ടത്തെ കുറിച്ച് പറഞ്ഞത്. കഠിനാദ്ധ്യാനത്തിന്റെ ഫലമാണ് ഈ കിരീടമെന്നും പരിശീലകൻ സിദാനാണ് ഇതിന്റെ ക്രെഡിറ്റ് മുഴുവനെന്നും റാമോസ് കൂട്ടിച്ചേർത്തു. അദ്ദേഹം ഏറെ കാലം റയലിനോടൊപ്പം തുടരുമെന്നാണ് പ്രതീക്ഷയെന്നും റാമോസ് അറിയിച്ചു. അതേസമയം തന്റെ ഭാവിയെ കുറിച്ചും റാമോസ് മനസ്സ് തുറന്നു. പ്രസിഡന്റ് ആവിശ്യപ്പെടുന്നിടത്തോളം കാലം താൻ ഇവിടെ കാണുമെന്നാണ് റാമോസ് അറിയിച്ചത്.
Sergio Ramos: “I’ll stay here for many years, as the president wants. I’d like to end my career at Real Madrid, I don’t think it would be a problem. Zidane is the key, we believe in him and his work, he’s unique.” pic.twitter.com/qnnzFUh5iI
— SB (@Realmadridplace) July 16, 2020
” കഠിനാദ്ധ്യാനത്തിന് ലഭിച്ച പ്രതിഫലമാണ് ഈ കിരീടം. കഴിഞ്ഞ പത്ത് മത്സരങ്ങളിലെ വിജയം അത്ഭുതകരമായിരുന്നു. ലീഗ് പുനരാരംഭിച്ചപ്പോൾ തന്നെ ഞങ്ങൾ എല്ലാം കണക്കുക്കൂട്ടിയിരുന്നു. ഒരു ചെറിയ മിസ്റ്റേക്ക് പോലും വലിയ വിനയാവുമെന്ന് അറിയാമായിരുന്നു. ഇത് എന്റെ അഞ്ചാമത്തെ ലീഗ് കിരീടമാണ്. വളരെയധികം സന്തോഷം തോന്നുന്നു. എല്ലാത്തിന്റെയും ക്രെഡിറ്റ് സിദാനാണ്. അദ്ദേഹം ഞങ്ങളെ വിശ്വസിച്ചു, പ്രചോദനമേകി, അഭിനന്ദിച്ചു, ആവിശ്യമായ തീരുമാനങ്ങൾ എടുത്തു.അദ്ദേഹം ഒരുപാട് കാലം ഞങ്ങളോടൊപ്പം ഉണ്ടാവുമെന്നാണ് ഞാൻ കരുതുന്നത്. പ്രസിഡന്റ് ആവിശ്യപ്പെടുന്നിടത്തോളം കാലം ഞാൻ ഇവിടെ ഉണ്ടാവും. എന്റെ ബൂട്ടുകൾ ഇവിടെ വെച്ച് അഴിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന് സാധിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇതൊരു മഹത്തായ ദിവസമാണ്. ഈ കിരീടനേട്ടത്തെ കുറിച്ച് എനിക്ക് കുട്ടികളോട് വിവരിക്കാൻ കൊതിയായി തുടങ്ങിയിട്ടുണ്ട് ” റാമോസ് പറഞ്ഞു.
"He is the captain of the ship"
— standardsport (@standardsport) July 17, 2020
Sergio Ramos leads Zinedine Zidane praise after Real Madrid win LaLiga title https://t.co/9xXa9ZQSTA