പ്രധാനതാരങ്ങൾ ഇല്ലാതെ സെമിയിൽ സെവിയ്യയെ നേരിടാൻ ബാഴ്സ!
കോപ്പ ഡെൽ റെയിൽ നടക്കുന്ന സെമിഫൈനൽ മത്സരത്തിന്റെ ആദ്യപാദപോരാട്ടത്തിൽ കരുത്തരായ ബാഴ്സലോണ സെവിയ്യയെ നേരിടാനിരിക്കുകയാണ്.ഇന്ന് ഇന്ത്യൻ രാത്രി ഇന്ത്യൻ സമയം 1:30-ന് സെവിയ്യയുടെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക. നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന സെവിയ്യ ബാഴ്സക്ക് കടുത്ത വെല്ലുവിളിയുയർത്തുമെന്ന കാര്യമുറപ്പാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് സെവിയ്യയുടെ വരവ്.എന്നാൽ മത്സരത്തിന് മുന്നേ തന്നെ ബാഴ്സക്ക് തിരിച്ചടികളേറ്റിരിക്കുകയാണ്. ബാഴ്സ നിരയിലെ പ്രധാനപ്പെട്ട താരങ്ങളായ മാർട്ടിൻ ബ്രൈത്വെയിറ്റ്, മിറലം പ്യാനിക്, സെർജിനോ ഡെസ്റ്റ് എന്നിവർ സ്ക്വാഡിൽ നിന്നും പുറത്താണ്.
Koeman is without a number of players for tomorrow's Copa del Rey semi-final 🤕
— MARCA in English (@MARCAinENGLISH) February 9, 2021
https://t.co/mOWyP4Kz3J pic.twitter.com/GwgiOfhQgJ
പരിക്കാണ് ഈ താരങ്ങൾക്കെല്ലാം വില്ലനായിരിക്കുന്നത്. ബ്രൈത്വെയിറ്റിന് മസിൽ ഇഞ്ചുറിയും പ്യാനിക്കിന് ഫൂട്ട് ഇഞ്ചുറിയും ഡെസ്റ്റിന് തൈ ഇഞ്ചുറിയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.പക്ഷെ ഇലൈക്സ് മോറിബ,അലക്സ് കൊള്ളാഡോ, കോൺറാഡ് എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്.നിലവിൽ റൊണാൾഡ് അരൗഹോ,സെർജിയോ റോബെർട്ടോ,ജെറാർഡ് പിക്വേ, ഫിലിപ്പെ കൂട്ടീഞ്ഞോ,അൻസു ഫാറ്റി എന്നിവർ പരിക്ക് മൂലം പുറത്താണ്. ബാഴ്സയുടെ സ്ക്വാഡ് ഇങ്ങനെ.
Everything you need to know about the first leg of the Copa del Rey semifinals. #SevillaBarçahttps://t.co/l8r5nK47kY
— FC Barcelona (@FCBarcelona) February 10, 2021
Goalkeepers: Marc Andre ter Stegen, Neto, Inaki Pena
Defenders: Clement Lenglet, Samuel Umtiti, Junior Firpo, Jordi Alba, Oscar Mingueza
Midfielders: Sergio Busquets, Riqui Puig, Pedri, Matheus Fernandes, Frenkie de Jong,, Ilaix Moriba, Konrad, Alex Collado
Forwards: Antoine Griezmann, Leo Messi, Ousmane Dembele Francisco Trincao