പ്രതിരോധനിരയിൽ സൂപ്പർ താരത്തെ റയൽ മാഡ്രിഡ്‌ വിൽക്കാനൊരുങ്ങുന്നു!

ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡ്‌ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഹുയസ്ക്കയെ പരാജയപ്പെടുത്തിയിരുന്നു. ഈ രണ്ടു ഗോളുകളും നേടിയിരുന്നത് പ്രതിരോധ നിരയിലെ സൂപ്പർതാരം റാഫേൽ വരാനെയായിരുന്നു. ഇതിന് പിന്നാലെ അപ്രതീക്ഷിതമായ ഒരു വാർത്തയാണ് പുറത്തേക്ക് വന്നിരിക്കുന്നത്. റാഫേൽ വരാനെയെ വിൽക്കാൻ റയൽ മാഡ്രിഡ് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. താരം കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ വിൽക്കാനാണ് റയൽ മാഡ്രിഡ് ആലോചിക്കുന്നത്.

നിലവിൽ 2022 വരെയാണ് വരാനെയുടെ കരാർ. എന്നാൽ താരം കരാർ പുതുക്കുമോ ഇല്ലയോ എന്നുള്ളത് അവ്യക്തമാണ്. ഈ സീസണിലെ അവസാനത്തില് റാഫേൽ വരാനെ കരാർ പുതുക്കിയില്ലെങ്കിൽ അടുത്ത സീസണിൽ താരത്തെ നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ ഫ്രീ ആയിക്കൊണ്ട് താരത്തെ കൈവിടാനാവില്ല എന്ന കാരണത്താലാണ് റയൽ മാഡ്രിഡ്‌ ഈ സമ്മറിൽ തന്നെ വരാനെയെ വിൽക്കാൻ ശ്രമിക്കുക. താരത്തിന് റയലിൽ തുടരാൻ വലിയ താല്പര്യമില്ലെന്നും വാർത്തകളുണ്ടായിരുന്നു.അതേസമയം റാമോസിനെയും റയൽ കൈവിടാൻ സാധ്യതകൾ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *