പൊസിഷൻ മാറിയത് കൊണ്ട് മാത്രമല്ല ഗ്രീസ്മാൻ തിളങ്ങുന്നത്, വിശദീകരിച്ച് കൂമാൻ !
മോശം പ്രകടനത്തിനും വിമർശനങ്ങൾക്കും ശേഷം അന്റോയിൻ ഗ്രീസ്മാൻ തന്റെ ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഗോൾ നേടിയ ഗ്രീസ്മാൻ ഉജ്ജ്വലപ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. കളം നിറഞ്ഞ് കളിക്കാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഈ മൂന്ന് മത്സരങ്ങളിലും നമ്പർ നയൺ പൊസിഷനിൽ കളിച്ചിരുന്നത് മാർട്ടിൻ ബ്രൈത്വെയിറ്റ് ആയിരുന്നു. ഗ്രീസ്മാനാവട്ടെ മധ്യത്തിലും വിങ്ങിലുമൊക്കെയായിട്ടായിരുന്നു കളിച്ചിരുന്നത്. എന്നാൽ ഈ പൊസിഷൻ മാറ്റം മാത്രമല്ല ഗ്രീസ്മാന്റെ മികച്ച പ്രകടനത്തിന് കാരണമെന്ന് വിശദീകരിച്ചിരിക്കുകയാണ് കൂമാൻ. താരം ആത്മവിശ്വാസം വീണ്ടെടുത്തതാണ് ഈ തകർപ്പൻ പ്രകടനത്തിന് കാരണമെന്നാണ് കൂമാൻ അറിയിച്ചത്.
❝@AntoGriezmann is a great player.❞
— FC Barcelona (@FCBarcelona) December 4, 2020
— @RonaldKoeman pic.twitter.com/6DwntxNToh
” ബ്രൈത്വെയിറ്റിനെ നമ്പർ നയൺ പൊസിഷനിൽ കളിപ്പിച്ചത് കൊണ്ട് മാത്രമല്ല ഗ്രീസ്മാന്റെ പ്രകടനം മെച്ചപ്പെട്ടത്. അത് മത്സരങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഗ്രീസ്മാൻ മഹത്തായ താരമാണ്. വിവിധ പൊസിഷനുകളിൽ കളിക്കാൻ അദ്ദേഹത്തിന് സാധിക്കും. ഈ മാറ്റം അദ്ദേഹം വേറെ പൊസിഷനിൽ കളിക്കുന്നത് കൊണ്ടോ അതല്ലെങ്കിൽ ബ്രൈത്വെയിറ്റ് കളിക്കുന്നത് കൊണ്ടോ മാത്രം സംഭവിച്ചതല്ല. ഇത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം മൂലമാണ്. അത് അദ്ദേഹം വീണ്ടെടുത്തിട്ടുണ്ട്. അദ്ദേഹത്തിന് ബുദ്ധിമുട്ടേറിയ സമയങ്ങൾ ഉണ്ടായിരുന്നു. പക്ഷെ പിന്നീട് അദ്ദേഹം പരിശീലനവേളകളിൽ കഠിനാദ്ധ്യാനം ചെയ്തു. അതിന്റെ ഫലമാണ് ഇപ്പോൾ കളത്തിൽ കാണുന്നത് ” കൂമാൻ പറഞ്ഞു.
#FCB 🔵🔴
— Diario SPORT (@sport) December 4, 2020
🎙️ Koeman: "Griezmann es un gran jugador, y puede jugar en varias posiciones. No depende del resto de delanteros, sino de él mismo, de su mentalidad. Y ha intentado cambiar cosas"
▶️ #EnDirecto https://t.co/nEhV6tyz7d