പെർഫെക്റ്റ്‌ ടീം മേറ്റ്സ് : കക്ക തിരഞ്ഞെടുക്കുന്നു!

ലോക ഫുട്ബോളിലെ ഒരുപാട് ഇതിഹാസങ്ങൾക്കൊപ്പം കളിക്കാൻ അവസരം ലഭിച്ചിട്ടുള്ള താരമാണ് ബ്രസീലിയൻ ഇതിഹാസമായ കക്ക.ബ്രസീൽ,റയൽ മാഡ്രിഡ്,AC മിലാൻ തുടങ്ങിയ പ്രശസ്തമായ ടീമുകൾക്ക് വേണ്ടി കക്ക കളിച്ചിട്ടുണ്ട്. വേൾഡ് കപ്പ് കിരീടവും ബാലൺഡി’ഓർ പുരസ്കാരവും സ്വന്തമാക്കിയിട്ടുള്ള താരം കൂടിയാണ് കക്ക.

ഈയിടെ നൽകിയ അഭിമുഖത്തിൽ തന്നോടൊപ്പം കളിച്ച സഹതാരങ്ങളിൽ ഓരോ മേഖലയിലും പെർഫെക്റ്റ് ആയ താരങ്ങളെ കക്ക തിരഞ്ഞെടുത്തിട്ടുണ്ട്.അത് നമുക്കൊന്ന് പരിശോധിക്കാം.

പ്രൊഫഷനലിസത്തിന്റെ കാര്യത്തിൽ ബ്രസീലിയൻ സഹതാരമായിരുന്ന കഫുവിനെയാണ് കക്ക തിരഞ്ഞെടുത്തിട്ടുള്ളത്. അതേസമയം ബുദ്ധികൂർമതയുടെ കാര്യത്തിൽ ഇറ്റാലിയൻ ഇതിഹാസമായ ആൻഡ്രിയ പിർലോയെയാണ് കക്ക തിരഞ്ഞെടുത്തിട്ടുള്ളത്. വേഗതയുടെ കാര്യത്തിൽ റൊണാൾഡോ നസാരിയോയാണ് കക്കയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച താരം.

അതേസമയം പാസിങ്ങിന്റെ കാര്യത്തിൽ തന്റെ ഏറ്റവും മികച്ച സഹതാരമായി കൊണ്ട് കക്ക തിരഞ്ഞെടുത്തിട്ടുള്ളത് ഡേവിഡ് ബെക്കാമിനെയാണ്. വർക്ക് റേറ്റിന്റെയും എനർജിയുടെയും കാര്യത്തിൽ ഗെണ്ണാരോ ഗട്ടൂസോയെയാണ് കക്ക തിരഞ്ഞെടുത്തിട്ടുള്ളത്.ഡ്രിബ്ലിങ്ങിന്റെ കാര്യത്തിൽ കക്കക്ക് സംശയങ്ങളൊന്നുമില്ല, അത് തന്റെ ബ്രസീലിയൻ സഹതാരമായിരുന്ന റൊണാൾഡീഞ്ഞോയാണ്. ടെക്നിക്കിന്റെ കാര്യത്തിൽ കക്ക തിരഞ്ഞെടുത്തിട്ടുള്ളത് ക്ലാറൻസ് സീഡോർഫിനെയാണ്.

ഫിനിഷിംഗിന്റെ കാര്യത്തിൽ കക്കയുടെ ഏറ്റവും മികച്ച താരം കരീം ബെൻസിമയാണ്. ശാന്തതയുടെ കാര്യത്തിലും സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കരുത്തിന്റെ കാര്യത്തിലും കക്ക തിരഞ്ഞെടുത്തിട്ടുള്ളത് മറ്റാരേയുമല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോയെ തന്നെയാണ്. ലീഡർഷിപ്പിന്റെ കാര്യത്തിൽ പൗലോ മാൾഡീനിയാണ് കക്കയുടെ ഏറ്റവും മികച്ച സഹതാരം. ഈ 10 താരങ്ങളെയാണ് കക്ക ഇപ്പോൾ തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിനോടുള്ള നിങ്ങളുടെ അഭിപ്രായം നിങ്ങൾക്ക് രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *