പെനാൽറ്റി ഗോളില്ലാതെ ലാലിഗയും പിച്ചിച്ചിയും, ഫുട്ബോൾ ലോകത്തിന് അത്ഭുതമായി ബാഴ്സയും ലെവയും!

ഈ സീസണിലെ ലാലിഗ കിരീടം വമ്പൻമാരായ എഫ്സി ബാഴ്സലോണയായിരുന്നു സ്വന്തമാക്കിയിരുന്നത്. 2019ന് ശേഷം ഇതാദ്യമായാണ് ബാഴ്സ ലീഗ് കിരീടം നേടുന്നത്. രണ്ടാം സ്ഥാനത്ത് റയൽ മാഡ്രിഡാണ് ഫിനിഷ് ചെയ്തിട്ടുള്ളത്. ഒന്നാം സ്ഥാനക്കാരായ ബാഴ്സയേക്കാൾ 10 പോയിന്റ് പിറകിലാണ് റയൽ മാഡ്രിഡ് ഫിനിഷ് ചെയ്തിട്ടുള്ളത്.

എന്നാൽ ഈ കിരീടം നേട്ടത്തിൽ ഒരു അപൂർവമായ കാര്യം കൂടി സംഭവിച്ചിട്ടുണ്ട്. ഈ ലാലിഗയിൽ ഒരൊറ്റ പെനാൽറ്റി ഗോൾ പോലും എഫ്സി ബാഴ്സലോണ നേടിയിട്ടില്ല. പെനാൽറ്റി ഗോളില്ലാതെ ഒരു ടീം ലാലിഗ കിരീടം നേടുന്നത് കഴിഞ്ഞ 81 വർഷത്തിനിടയിൽ ഇതാദ്യമാണ്. ബാഴ്സക്ക് പെനാൽറ്റി ലഭിച്ചിരുന്നുവെങ്കിലും അതെല്ലാം പാഴാക്കുകയായിരുന്നു. 70 ഗോളുകളാണ് ഈ ലീഗിൽ ബാഴ്സ നേടിയിട്ടുള്ളത്. അതിൽ ഒരൊറ്റ പെനാൽറ്റി ഗോൾ പോലുമില്ല.

ഇതോടൊപ്പം തന്നെ ബാഴ്സ സൂപ്പർ സ്ട്രൈക്കറായ റോബർട്ട് ലെവന്റോസ്ക്കിയുടെ കാര്യം എടുത്തു പറയേണ്ടതുണ്ട്. ലാലിഗയിലെ ടോപ്പ് സ്കോറർക്കുള്ള പിച്ചിച്ചി ട്രോഫി റോബർട്ട് ലെവന്റോസ്ക്കിയാണ് സ്വന്തമാക്കിയിട്ടുള്ളത്. ഒരൊറ്റ പെനാൽറ്റി ഗോൾ പോലുമില്ലാതെയാണ് ലെവന്റോസ്ക്കി പിച്ചിച്ചി സ്വന്തമാക്കിയിട്ടുള്ളത്. ഇതിനു മുൻപ് 2007 ൽ ഡാനി ഗുയ്സയാണ് ഈയൊരു നേട്ടം കൈവരിച്ചിട്ടുള്ളത്.

23 ഗോളുകളാണ് ഈ ലാലിഗയിൽ ലെവന്റോസ്ക്കി സ്വന്തമാക്കിയിട്ടുള്ളത്.അതിൽ ഒരു പെനാൽറ്റി ഗോൾ പോലുമില്ല. 19 ഗോളുകൾ നേടിക്കൊണ്ട് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കരിം ബെൻസിമ 7 പെനാൽറ്റി ഗോളുകളാണ് നേടിയിട്ടുള്ളത്. 16 ഗോളുകൾ നേടിക്കൊണ്ട് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഹൊസേലു 5 പെനാൽറ്റി ഗോളുകളാണ് നേടിയിട്ടുള്ളത്.ഏതായാലും ലീഗിലേക്ക് എത്തിയ ആദ്യ സീസണിൽ തന്നെ ലാലിഗ കിരീടവും പിച്ചിച്ചി ട്രോഫിയും നേടാനായി എന്നുള്ളത് ലെവന്റോസ്ക്കിക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *