പെഡ്രിയുടെയും മെസ്സിയുടെയും മിന്നും പ്രകടനം, കൂമാൻ പ്രശംസിച്ചത് ഇങ്ങനെ !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ അത്‌ലെറ്റിക്കോ ബിൽബാവോയുടെ വെല്ലുവിളിയെ മറികടക്കാൻ ബാഴ്സക്ക്‌ സാധിച്ചിരുന്നു. ഇരട്ടഗോളുകൾ നേടിയ ലയണൽ മെസ്സിയും ഒരു ഗോളും ഒരു അസിസ്റ്റും നേടിയ പെഡ്രിയുമാണ് ബാഴ്സയെ വിജയമധുരം നുണയാൻ സഹായിച്ചത്. ബാഴ്‌സയുടെ സമനില ഗോൾ നേടിയ പെഡ്രി പിന്നീട് ഒരു ബാക്ക്‌ഹീൽ പാസിലൂടെ മെസ്സിയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മെസ്സിയാവട്ടെ രണ്ട് മനോഹരമായ ഗോൾ നേടുകയും ചെയ്തു. ബാഴ്‌സയുടെ വിജയശില്പികളായ ഇരുവരെയും മത്സരശേഷം പുകഴ്ത്താൻ പരിശീലകൻ കൂമാൻ മറന്നില്ല. പെഡ്രി ഏറെ പക്വത കൈവരിച്ചിട്ടുണ്ടെന്നാണ് കൂമാൻ പറഞ്ഞത്. മെസ്സി തങ്ങൾക്ക്‌ വളരെ പ്രധാനപ്പെട്ട താരമാണെന്നും കൂമാൻ കൂട്ടിച്ചേർത്തു.

” പെഡ്രി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ വയസ്സിൽ തന്നെ വളരെയധികം പക്വതയോട് കൂടി കളിക്കാൻ പെഡ്രിക്ക്‌ സാധിച്ചു. മെസ്സി എപ്പോഴും അദ്ദേഹത്തിന്റെ കളി കളിക്കാറുണ്ട്. വളരെയധികം ആത്മാർത്ഥയോടെയാണ് മെസ്സി കളിക്കാറുള്ളത്. ഇന്ന് അദ്ദേഹം രണ്ട് ഗോളുകൾ കൂടി നേടി. അദ്ദേഹം ബാഴ്‌സക്ക്‌ വളരെയധികം പ്രധാനപ്പെട്ട താരമാണ് “കൂമാൻ അറിയിച്ചു. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ബാഴ്‌സ. ഒന്നാം സ്ഥാനത്ത് അത്‌ലെറ്റിക്കോ മാഡ്രിഡും രണ്ടാമത് റയൽ മാഡ്രിഡുമാണ്. പോയിന്റുകൾക്ക്‌ തങ്ങൾ എതിരാളികളുമായി പിന്നിലാണെങ്കിലും അവസാനമത്സരം വരെ കിരീടത്തിന് വേണ്ടി പോരാടുമെന്നും കൂമാൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *