പുതിയ റൊണാൾഡോ,ക്രിസ്റ്റ്യാനോയല്ലേ ഐഡോൾ :എൻഡ്രിക്കിനെ പ്രശംസിച്ച് ആരാധകർ!

ബ്രസീലിയൻ യുവ പ്രതിഭയായ എൻഡ്രിക്കിന് സമീപകാലത്ത് വലിയ വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പല ബ്രസീലിയൻ ഇതിഹാസങ്ങളെയും തഴഞ്ഞ് ബോബി ചാൾട്ടൻ ഉൾപ്പെടെയുള്ളവരെ തിരഞ്ഞെടുത്തത് വലിയ വിവാദമായിരുന്നു. നെയ്മറെക്കാൾ മികച്ച താരം ബെല്ലിങ്ങ്ഹാമാണ് എന്ന് പറഞ്ഞതും വലിയ വിവാദമായി. മാത്രമല്ല പ്രീ സീസണിൽ റയലിന് വേണ്ടി മോശം പ്രകടനമായിരുന്നു എൻഡ്രിക്ക് നടത്തിയിരുന്നത്.അതോടെ വിമർശനങ്ങൾ അധികരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ലാലിഗയിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ എൻഡ്രിക്ക് വിമർശകരുടെ വായടപ്പിച്ചു. ഇന്നലെ റയൽ വല്ലഡോലിഡിനെതിരെ നടന്ന മത്സരത്തിൽ ഒരു കിടിലൻ ഗോളാണ് എൻഡ്രിക്ക് സ്വന്തമാക്കിയത്. പകരക്കാരനായി വന്ന താരം ഗോൾ നേടിയത് റയൽ ആരാധകരെ സന്തോഷിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ പലരും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ചില കമന്റുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അത് നമുക്കൊന്ന് പരിശോധിക്കാം.

ജനറേഷനൽ ടാലന്റാണ് എൻഡ്രിക്ക് ഒരാളുടെ അഭിപ്രായം. പുതിയ റൊണാൾഡോ നസാരിയോയാണ് എൻഡ്രിക്ക് എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.എംബപ്പേക്ക് മുൻപേ എൻഡ്രിക്ക് സാന്റിയാഗോ ബെർണാബുവിൽ ഗോളടിച്ചിരിക്കുന്നു,ഇത് ചരിത്രമാണ് എന്നാണ് മറ്റൊരു ആരാധകൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.85 മിനിട്ട് കളിച്ചിട്ട് എംബപ്പേക്ക് ചെയ്യാൻ സാധിക്കാത്തത് കേവലം 10 മിനിറ്റ് കൊണ്ട് എൻഡ്രിക്ക് ചെയ്തിരിക്കുന്നു എന്നാണ് മറ്റൊരു ആരാധകൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയല്ലേ ഐഡോൾ,എൻഡ്രിക്ക് ഗോളടിച്ചതിൽ അത്ഭുതപ്പെടാനില്ല എന്നാണ് മറ്റൊരാളുടെ അഭിപ്രായം. കൂടാതെ പുതിയ പെലെ,ബോബി എന്നുള്ള വിശേഷണങ്ങൾ ഒക്കെ ഈ താരത്തിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും ഗോൾ നേടാൻ കഴിഞ്ഞത് എൻഡ്രിക്കിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം നൽകുന്ന കാര്യമായിരിക്കും. നേരത്തെ ബ്രസീലിനു വേണ്ടി സ്പെയിനിനെതിരെ സാന്റിയാഗോ ബെർണാബുവിൽ വെച്ച് ഗോൾ നേടിയ താരം കൂടിയാണ് എൻഡ്രിക്ക്.

Leave a Reply

Your email address will not be published. Required fields are marked *