പുതിയ പരിശീലകനെ നിർദേശിച്ച് മെസ്സിയടക്കമുള്ള ബാഴ്സലോണ താരങ്ങൾ

നിലവിലെ ബാഴ്സ പരിശീലകൻ കീക്കെ സെറ്റിയൻ അധികകാലമൊന്നും പരിശീലകസ്ഥാനത്ത് ഉണ്ടാവില്ല എന്നത് വ്യക്തമായ കാര്യമാണ്. ലാലിഗ കിരീടം കൈവിട്ടതും ദുർബലരോട് പോലും തോൽവി വഴങ്ങിയതും താരത്തിന്റെ പരിശീലകസ്ഥാനത്തിന് ഭീഷണിയായി. എന്നാൽ ചാമ്പ്യൻസ് ലീഗിന് മുൻപേ അദ്ദേഹത്തെ പുറത്താക്കുമോ എന്നാണ് ഇപ്പോൾ ആരാധകർ നോക്കികൊണ്ടിരിക്കുന്ന ഒരു കാര്യം. ഇപ്പോഴിതാ മെസ്സിയടക്കമുള്ള ബാഴ്സ താരങ്ങൾ സെറ്റിയനൊരു പകരക്കാരനെ നിർദ്ദേശിച്ചിരിക്കുകയാണ്. കറ്റാലൻ മാധ്യമമായ മുണ്ടോ ഡീപോർട്ടീവോയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. തങ്ങളുടെ മുൻ പേജിൽ തന്നെ വലിയ രീതിയിലാണ് ഈ വാർത്ത ഫുട്ബോൾ ലോകത്തെ എംഡി അറിയിച്ചത്. ക്ലബിന്റെ അക്കാദമി ഡയറക്ടർ ആയ പാട്രിക് ക്ലൂവെർട്ടിനെയാണ് ബാഴ്സ താരങ്ങൾ പുതിയ പരിശീലകന്റെ സ്ഥാനത്തേക്ക് നിർദേശിച്ചിരിക്കുന്നത്. ബാഴ്സയുടെ കളിശൈലിയെ അടുത്തറിയുന്ന അദ്ദേഹം നല്ലൊരു ഓപ്ഷൻ ആയിരിക്കുമെന്നാണ് താരങ്ങളുടെ അഭിപ്രായം.

ഡച്ച് താരമായ ഇദ്ദേഹം 1998 മുതൽ 2004 വരെ ബാഴ്സക്കായി ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. ബാഴ്സക്ക് വേണ്ടി 256 മത്സരങ്ങളിൽ നിന്ന് 122 ഗോളുകൾ താരം നേടിയിട്ടുണ്ട്. കൂടാതെ അയാക്സിന്റെ ഇതിഹാസതാരങ്ങളിലൊരാളായാണ് പാട്രിക് അറിയപ്പെടുന്നത്. യുവതാരങ്ങളെ കണ്ടെത്തുന്നതിൽ അഗ്രഗണ്യനായ ഇദ്ദേഹത്തിന് ബാഴ്സ മികച്ച രീതിയിൽ പരിശീലിപ്പിക്കാൻ കഴിയുമെന്നാണ് മുണ്ടോ ഡീപോർട്ടീവോ ലേഖകർ എഴുതിയിരിക്കുന്നത്. 2009-ൽ NEC Nijmegen-ൽ അസിസ്റ്റന്റ് കോച്ച് ആയി പ്രവർത്തിച്ച ഇദ്ദേഹം പിന്നീട് Twente U21പരിശീലകനായി. ഇതിന് ശേഷം അദ്ദേഹം മുൻ ബാഴ്സ പരിശീലകനായിരുന്ന ലൂയിസ് വാൻ ഗാലിനൊപ്പം ഡച്ച് ടീമിൽ പ്രവർത്തിച്ചിട്ടുണ്ട്. 2014 വേൾഡ് കപ്പിൽ മൂന്നാം സ്ഥാനം നേടിയ ഡച്ച് ടീമിനൊപ്പവും അദ്ദേഹം ഉണ്ടായിരുന്നു. പിന്നീട് 2015-ൽ അദ്ദേഹം Curaca ദേശീയടീമിന്റെ പരിശീലകനായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!