പിറകിൽ നിന്നല്ല, എന്റെ മുഖത്ത് നോക്കി പറയൂ, ദേഷ്യപ്പെട്ട് സിദാൻ!

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ഹുയസ്ക്കയെയാണ് റയൽ മാഡ്രിഡ്‌ നേരിടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:45-ന് നടക്കുന്ന പോരാട്ടം ഹുയസ്ക്കയുടെ മൈതാനത്ത് വെച്ചാണ് അരങ്ങേറുക. നിലവിൽ പരിതാപകരമായ അവസ്ഥയിലൂടെയാണ് റയൽ മാഡ്രിഡും പരിശീലകൻ സിദാനും കടന്നുപോകുന്നത്. ഇന്നത്തെ മത്സരത്തിൽ കൂടി പരാജയപ്പെട്ടാൽ ഒരുപക്ഷേ സിദാന്റെ ഭാവി ആകെ അവതാളത്തിലാകും. ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് സിനദിൻ സിദാൻ. അദ്ദേഹത്തിന്റെ ഭാവിയെ പറ്റിയുള്ള ചോദ്യത്തിനാണ് ഇദ്ദേഹം രോഷാകുലനായത്. പറയാനുള്ളത് മുഖത്ത് നോക്കി പറയണമെന്നും അല്ലാതെ പിറകിൽ നിന്നല്ല പറയേണ്ടതെന്നുമാണ് സിദാൻ അഭിപ്രായപ്പെട്ടത്.

” ഏതായാലും നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യൂ..ഒരു ദിവസം നിങ്ങൾ പറയും ഞാൻ പുറത്താവുമെന്ന്.. പിറ്റേ ദിവസം നിങ്ങൾ പറയും ഞാൻ തുടരുമെന്ന്.. ഞങ്ങൾ തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ വീണ്ടും നിങ്ങൾ പറയും ഞാൻ പുറത്താകുമെന്ന്.അതാണ് നിങ്ങളിപ്പോൾ ചെയ്യുന്നത്.ഞാനെങ്ങനെ ദേഷ്യപ്പെടാതിരിക്കും..കാരണം ഞങ്ങളെ കൊണ്ട് സാധിക്കുന്ന പോലെ ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.ഞങ്ങൾ ഞങ്ങളുടെ ജോലിയിലും നിങ്ങൾ നിങ്ങളുടെ ജോലിയിലും പോരാടണം.. പക്ഷെ പരസ്പരബഹുമാനം വെച്ച് പുലർത്തൂ..പോരാടാൻ അർഹതയുള്ളവർ തന്നെയാണ് ഞങ്ങൾ. കഴിഞ്ഞ വർഷമാണ് ഞങ്ങൾ ലാലിഗ നേടിയത്.അല്ലാതെ പത്ത് വർഷം മുമ്പല്ല.. ഞങ്ങളെ ഞങ്ങളുടെ ജോലി ചെയ്യാൻ അനുവദിക്കൂ.. ഇനി നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതന്റെ മുഖത്തുനോക്കി പറയണം, അല്ലാതെ പിറകിൽ നിന്നല്ല ” സിദാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *