പിന്നിൽ നിന്നും തിരിച്ചടിച്ച് ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്‌.

ലാലിഗയിൽ ഇന്നലെ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ്‌ റയൽ ബെറ്റിസിനെ മറികടന്നത്. റയൽ ബെറ്റിസിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് റയൽ മാഡ്രിഡ്‌ വിജയം കരസ്ഥമാക്കിയത്. ഒരു ഘട്ടത്തിൽ 2-1 എന്ന സ്കോറിന് പിറകിൽ നിന്ന റയൽ മാഡ്രിഡ്‌ രണ്ടെണ്ണം കൂടി തിരിച്ചടിച്ച് നിർണായകവിജയം കരസ്ഥമാക്കുകയായിരുന്നു. ഇതോടെ ഇതോടെ നാല് പോയിന്റ് നേടിക്കൊണ്ട് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരാൻ റയലിന് കഴിഞ്ഞു. അതേ സമയം മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു തോൽവിയുമായി ആറു പോയിന്റോടെ രണ്ടാം സ്ഥാനത്താണ് റയൽ ബെറ്റിസ്‌.

മത്സരത്തിന്റെ പതിനാലാം മിനുട്ടിൽ ഫെഡെ വാൽവെർദെയാണ് റയൽ മാഡ്രിഡിന്റെ ആദ്യ ഗോൾ കണ്ടെത്തിയത്. ബെൻസിമയുടെ മനോഹരമായ അസിസ്റ്റിൽ നിന്നുമായിരുന്നു താരം ഗോൾ നേടിയത്. എന്നാൽ 35-ആം മിനുട്ടിൽ ഐസ്സ മണ്ടി ഇതിന് മറുപടി നൽകി. കനാലസിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് താരം ഗോൾ കണ്ടെത്തിയത്. തുടർന്ന് രണ്ട് മിനുട്ടുകൾക്കകം ബെറ്റിസ് വീണ്ടും ഗോൾ നേടി. നബിൽ ഫെകിറിന്റെ പാസിൽ നിന്ന് കാർവാൽഹോയാണ് ഗോൾ നേടിയത്. 2-1 ന്റെ ലീഡോടെ ബെറ്റിസ്‌ ആദ്യ പകുതിയിൽ കളം വിട്ടു. എന്നാൽ രണ്ടാം പകുതിയിൽ എമെഴ്‌സന്റെ സെൽഫ് ഗോൾ റയലിന് സമനില നേടിക്കൊടുത്തു. തുടർന്ന് 67-ആം മിനുട്ടിൽ എമഴ്സൺ റെഡ് കാർഡ് കണ്ട് പുറത്തു പോവുകയും ചെയ്തു. പിന്നീട് 82-ആം മിനുട്ടിലാണ് റയലിന്റെ വിജയഗോൾ വരുന്നത്. മയോറോളിനെ ഫൗൾ ചെയ്തതിന്റെ ഫലമായി ലഭിച്ച പെനാൽറ്റി റാമോസ് ലക്ഷത്തിൽ എത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *