പിച്ചിച്ചി അവാർഡ് സ്വീകരിച്ച് മെസ്സി, ആരാധകരില്ലാത്തതിന്റെ ആശങ്കകൾ പങ്കുവെച്ച് താരം !
തന്റെ ഏഴാം പിച്ചിച്ചി അവാർഡ് സൂപ്പർ താരം ലയണൽ മെസ്സി സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഈ പുരസ്‌കാരം മെസ്സി കൈപ്പറ്റിയത്. ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിന് സമ്മാനിക്കുന്ന പുരസ്‌കാരമാണ് പിച്ചിച്ചി. ഏറ്റവും കൂടുതൽ പിച്ചിച്ചി നേടിയ താരവും മെസ്സി തന്നെയാണ്. കഴിഞ്ഞ സീസണിൽ ഇരുപത്തിയഞ്ച് ഗോളുകൾ നേടിക്കൊണ്ടാണ് മെസ്സി പിച്ചിച്ചി കരസ്ഥമാക്കിയത്. 21 ഗോളുകൾ നേടിയ റയൽ താരം കരിം ബെൻസിമയാണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. അവാർഡ് സ്വീകരിച്ചതിന് ശേഷം മെസ്സി സ്പാനിഷ് മാധ്യമമായ മാർക്കക്ക് അഭിമുഖം നൽകുകയും ചെയ്തു. ഒട്ടേറെ കാര്യങ്ങളെ കുറിച്ച് മെസ്സി ഈ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ആരാധകർ ഇല്ലാത്തതിന്റെ ആശങ്കകൾ പങ്കുവെക്കാനും മെസ്സി. ആരാധകർ ഇല്ലാതെ കളിക്കുന്നത് പരിശീലനം നടത്തുന്നത് പോലെയാണ് എന്നാണ് മെസ്സി അഭിപ്രായപ്പെട്ടത്.
#Messi says it's "horrible" playing without fans 😨
— MARCA in English (@MARCAinENGLISH) December 21, 2020
He sat down to chat with MARCA 👇https://t.co/n8M0F9pmvT pic.twitter.com/K9V0DGTnyz
” ആരാധകർ ഇല്ലാതെ കളിക്കുക എന്നുള്ളത് ഒരു ഭയാനകമായ അവസ്ഥയാണ്. അതൊരിക്കലും സുഖമുള്ള അനുഭവങ്ങളല്ല. ആരും ഇല്ലാതെ കളിക്കുന്നത് പരിശീലനം ചെയ്യുന്ന പോലെയാണ്. ആരാധകരുടെ അഭാവത്തിൽ കളിക്കുമ്പോൾ, എതിരാളികൾ ആരായിരുന്നാലും വിജയിക്കാൻ ബുദ്ധിമുട്ടാണ്. അത് ഈ സീസണിൽ കാണുകയും ചെയ്തു. ഈയൊരു പാന്റമിക്ക് ഫുട്ബോൾ ലോകത്തെ മോശമാക്കുകയും മാറ്റി മറിക്കുകയും ചെയ്തു. ഇതെല്ലാം ശരിയായി ഉടനെ തന്നെ ആരാധകരെ സ്റ്റേഡിയത്തിൽ കാണാനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” മെസ്സി മാർക്കയോട് പറഞ്ഞു.
Leo #Messi receives his 7️⃣th Pichichi trophy.
— FC Barcelona (@FCBarcelona) December 21, 2020
🏆🏆🏆🏆🏆🏆 pic.twitter.com/YDXGeHIa2u