പിച്ചിച്ചിക്കായി പോരാട്ടം കനക്കുന്നു, നോട്ടമിട്ട് ബെൻസിമ!

ലാലിഗയിലെ ടോപ് സ്‌കോറർക്ക് നൽകുന്ന പിച്ചിച്ചിക്കായുള്ള പോരാട്ടം കനക്കുന്നു. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയിസ് സുവാരസും തന്നെയാണ് ഇതിൽ മുമ്പിലുള്ളവർ.16 ഗോളുകൾ നേടിയ ലൂയിസ് സുവാരസ് ആണ് ലീഗിലെ ടോപ് സ്‌കോറർ.അതേസമയം പതിനഞ്ച് ഗോളുകൾ നേടിയ ലയണൽ മെസ്സി തൊട്ടു പിറകിലുണ്ട്. പ്രധാനമായും ഇവർ രണ്ടു പേരുമാണ് പോരാട്ടം.ഇരുവരും രണ്ട് പെനാൽറ്റി ഗോളുകൾ ലീഗിൽ സ്വന്തമാക്കിയിട്ടുണ്ട്.അതേസമയം ഇന്നലെ വലൻസിയക്കെതിരെയുള്ള മത്സരത്തിൽ ഗോൾ നേടിക്കൊണ്ട് റയൽ മാഡ്രിഡ്‌ സൂപ്പർ താരം കരിം ബെൻസിമയും പിച്ചിച്ചിക്കായി മുന്നോട്ട് വരുന്നുണ്ട്.

നിലവിൽ പന്ത്രണ്ടു ഗോളുകളാണ് ബെൻസിമ നേടിയിട്ടുള്ളത്.ടോപ് സ്‌കോറർ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് താരം.13 ഗോളുകൾ വീതം നേടിയ എൻ നെസിറിയും ജെറാർഡ് മൊറീനോയുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.എന്നാൽ ബെൻസിമയും നെസിരിയും ഒരൊറ്റ പെനാൽറ്റി ഗോളുകൾ പോലും നേടിയിട്ടില്ല. എന്നാൽ നായകൻ സെർജിയോ റാമോസിന് പരിക്കേറ്റതിനാൽ ഇനി ലഭിക്കുന്ന പെനാൽറ്റികൾ ബെൻസിമക്ക് ലഭിച്ചേക്കും. ഇത്‌ കൊണ്ടൊക്കെ തന്നെയും പിച്ചിച്ചിക്ക് വേണ്ടി ബെൻസിമയും പോരാട്ടം തുടരുമെന്നുറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *