പിക്വേക്ക് ദുസ്വപ്നമായി അത്ലറ്റിക്കോ, ഇന്ന് വീണ്ടും കളത്തിൽ!
ഇന്ന് ലാലിഗയിൽ നടക്കുന്ന നിർണായകമായ മത്സരത്തിൽ കരുത്തരായ എഫ്സി ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:45 ന് ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് ഈ മത്സരം അരങ്ങേറുക. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിക്കുകയാണെങ്കിൽ ബാഴ്സക്ക് കിരീടപ്രതീക്ഷകൾ ഏറെ വർദ്ധിപ്പിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ജയം തന്നെയായിരിക്കും കൂമാന്റെയും സംഘത്തിന്റെയും ലക്ഷ്യം.ഈ ലീഗിൽ ഇരുവരും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ പരാജയപ്പെടാനായിരുന്നു എഫ് സി ബാഴ്സലോണയുടെ വിധി. അതുകൊണ്ടുതന്നെ അതിന് പകരം വീട്ടുക എന്ന ഉദ്ദേശം കൂടി നിലവിൽ ബാഴ്സക്ക് മുന്നിലുണ്ട്.
Pique has some bad recent memories of playing Atletico 🤕https://t.co/HpDfRY8WHA pic.twitter.com/hcNMjpR6jC
— MARCA in English (@MARCAinENGLISH) May 7, 2021
എന്നാൽ ആ മത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് ഏറ്റവും കൂടുതൽ തിരിച്ചടിയേൽപ്പിച്ചത് സൂപ്പർതാരം ജെറാർഡ് പിക്വേക്ക് ഏറ്റ പരിക്കായിരുന്നു. ആ പരിക്കുമൂലം ദീർഘകാലമാണ് പിക്വേ ഈ സീസണിൽ പുറത്തിരുന്നത്.മത്സരത്തിന്റെ 61-ആം മിനുട്ടിൽ പരിക്കേറ്റ പിക്വേ കളം വിടുകയായിരുന്നു.വലതു കാൽമുട്ടിന്റെ ലിഗ്മെന്റിന് ആണ് താരത്തിന് പരിക്കേറ്റത്.മൂന്ന് മാസത്തോളം പുറത്തിരുന്ന താരത്തിന് 14 ലീഗ് മത്സരങ്ങൾ ആണ് നഷ്ടമായത്.കഴിഞ്ഞ മത്സരത്തിൽ താരം കളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഏതായാലും ഇന്നത്തെ മത്സരത്തിൽ പിക്വേ ഉണ്ടാവുമെന്നുറപ്പാണ്. അത്ലറ്റിക്കോ ഒരിക്കൽ കൂടി വില്ലനാവാതിരിക്കാൻ പിക്വേ പ്രത്യേകം ശ്രദ്ദിക്കുമെന്നുറപ്പാണ്.
🗣 "I don't know if the result of this match will be decisive, but it will be important"
— MARCA in English (@MARCAinENGLISH) May 7, 2021
Koeman has been speaking ahead of #BarcaAtleti 👇https://t.co/0y8g0fuHQ5 pic.twitter.com/sj0zyHksMJ