പിഎസ്ജി സൂപ്പർ താരം ലാലിഗയിലേക്ക് തന്നെ മടങ്ങാൻ ആഗ്രഹിക്കുന്നു ; വെളിപ്പെടുത്തലുമായി മുൻ പരിശീലകൻ!

ഈ ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻമാരായ പിഎസ്ജി വൻതുക മുടക്കി കൊണ്ട് ടീമിലെത്തിച്ച താരമാണ് അഷ്‌റഫ്‌ ഹാക്കിമി. ഇന്ററിൽ നിന്ന് 60 മില്യൺ യൂറോക്കാണ് താരത്തെ പിഎസ്ജി സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ സീസണിൽ താരം ഇന്ററിന് വേണ്ടി മികച്ച ഫോമിലാണ് കളിച്ചിരുന്നത്. എന്നാൽ അന്ന് ചാമ്പ്യൻസ് ലീഗിൽ റയലിനെ നേരിട്ടപ്പോൾ താരം ഒരു സെൽഫ് ഗോൾ വഴങ്ങിയിരുന്നു. അതിന്റെ കാരണമിപ്പോൾ അന്നത്തെ ഇന്റർ പരിശീലകനായിരുന്ന അന്റോണിയോ കോന്റെ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. മുൻ ക്ലബായ റയലിനെതിരെ കളിച്ചപ്പോൾ മാനസികമായി അസ്വസ്ഥനായിരുന്നുവെന്നും ഹാക്കിമി റയലിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് കോന്റെ അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം സ്കൈ സ്പോർട്ട് ഇറ്റാലിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” കഴിഞ്ഞ വർഷം റയലിനെതിരെ നടന്ന മത്സരത്തിൽ ഹാക്കിമി മാനസികമായി ചെറിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.ഒരിക്കൽ കൂടി റയലിന് വേണ്ടി കളിക്കുക എന്നുള്ളത് അദ്ദേഹത്തിന്റെ സ്വപ്നമാണ്.എനിക്ക് റയലിനെതിരെയുള്ള ആ രണ്ട് മത്സരങ്ങളും നന്നായി ഓർമ്മയുണ്ട്.അതിന് ശേഷം ഹാക്കിമി നന്നായി കഠിനാദ്ധ്യാനം ചെയ്തിരുന്നു.എങ്ങനെ ഇമ്പ്രൂവ് ആകണമെന്ന് പഠിക്കുന്ന ഒരു യുവതാരത്തെയാണ് അന്നെനിക്ക് കാണാൻ സാധിച്ചത്.അറ്റാക്കിങ്ങിൽ തനിക്ക് പോരായ്മ ഉണ്ടെന്ന് മനസ്സിലാക്കിയ താരം അത് പരിഹരിച്ചു. ഇപ്പോൾ അദ്ദേഹം ലോകത്തിലെ മികച്ച താരങ്ങളിൽ ഒരാളാണ്.ഇതേ രൂപത്തിൽ അദ്ദേഹം മുന്നോട്ട് പോയാൽ വേൾഡ് ക്ലാസ് പ്ലയെർ ആയി മാറാൻ അദ്ദേഹത്തിന് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല ” കോന്റെ പറഞ്ഞു.

പിഎസ്ജിയിൽ എത്തിയതിന് ശേഷവും മികച്ച പ്രകടനം നടത്താൻ ഹാക്കിമിക്ക്‌ സാധിച്ചിട്ടുണ്ട്.ഒരു ഗോളും രണ്ട് അസിസ്റ്റും താരം ഈ ലീഗ് വണ്ണിൽ നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *