പിഎസ്ജി ബ്രസീലിയൻ താരത്തെ വിറ്റാൽ ലാഭം ബാഴ്‌സക്ക്‌!

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ താരമായ റഫീഞ്ഞ പിഎസ്ജിയിലേക്ക് ചേക്കേറിയത്.2023 വരെയുള്ള കരാറിലാണ് താരം ഒപ്പ് വെച്ചത്. എന്നാൽ റഫീഞ്ഞയെ ഈ സമ്മാറിൽ വിൽക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജിയുള്ളത്. സ്പാനിഷ് മാധ്യമമായ എഎസ്സാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.എന്നാൽ ഈ 28-കാരനായ താരത്തെ പിഎസ്ജി വിറ്റാൽ ബാഴ്‌സക്കും അതിൽ മെച്ചമുണ്ട്.നിലവിൽ 10 മില്യൺ യൂറോയാണ് റഫീഞ്ഞക്ക്‌ പിഎസ്ജി വിലയായി നിശ്ചയിച്ചിരിക്കുന്നത്. അത്കൊണ്ട് തന്നെ ഈ തുകക്ക്‌ താരം വിൽക്കപ്പെടുകയാണെങ്കിൽ 3.5 മില്യൺ യൂറോ ബാഴ്‌സക്ക്‌ ലഭിക്കും. മുമ്പ് പിഎസ്ജിയുമായുള്ള കരാർ പ്രകാരമാണ് ഈ തുക ബാഴ്‌സക്ക്‌ സ്വന്തമാവുക.

അതായത് റഫീഞ്ഞയുടെ ട്രാൻസ്ഫർ ഫീയുടെ 35 ശതമാനം തങ്ങൾക്ക്‌ അവകാശപ്പെട്ടതാണ് ബാഴ്‌സ കരാറിൽ അറിയിച്ചിരുന്നു. അത്കൊണ്ട് തന്നെ താരത്തെ ഏത് തുകക്ക്‌ കൈമാറിയാലും അതിന്റെ 35 ശതമാനം ബാഴ്‌സക്ക്‌ ലഭിച്ചേക്കും.നിലവിൽ റഫീഞ്ഞയെ വിൽക്കാൻ തന്നെയാണ് പിഎസ്ജിയുടെ തീരുമാനം. താരത്തിന് വേണ്ടി എസി മിലാൻ, ഇന്റർ മിലാൻ, സാസുവോളോ എന്നിവർ രംഗത്തുണ്ട്. കൂടാതെ പ്രീമിയർ ലീഗിൽ നിന്നും തുർക്കിഷ് ലീഗിൽ നിന്നും ഓഫറുകൾ വന്നിട്ടുണ്ട്. പിഎസ്ജിയുടെ മുൻ പരിശീലകനായ തോമസ് ടുഷേൽ താരത്തിന് അവസരങ്ങൾ നൽകിയിരുന്നു. എന്നാൽ പോച്ചെട്ടിനോയുടെ വരവോടെ റഫീഞ്ഞക്ക്‌ അവസരങ്ങൾ കുറയുകയായിരുന്നു.പിഎസ്ജിക്ക്‌ വേണ്ടി കഴിഞ്ഞ സീസണിൽ ഏഴ് അസിസ്റ്റുകൾ നേടാൻ റഫീഞ്ഞക്ക്‌ കഴിഞ്ഞിട്ടുണ്ട്. ബ്രസീലിന്റെ വേൾഡ് കപ്പ് ജേതാവായ മാസിഞ്ഞോ താരത്തിന്റെ പിതാവും ലിവർപൂൾ താരമായ തിയാഗോ താരത്തിന്റെ സഹോദരനുമാണ്.

Leave a Reply

Your email address will not be published. Required fields are marked *