പിഎസ്ജി തോറ്റ് പുറത്ത്,റയൽ ഫൈനലിൽ,തിരിച്ചു വരവ് നടത്തി യുണൈറ്റഡ്!
ഇന്നലെ കോപ ഡി ഫ്രാൻസിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി തോറ്റു പുറത്തായിട്ടുണ്ട്.ക്വാർട്ടർ ഫൈനലിൽ ഒളിമ്പിക് മാഴ്സെയാണ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി തുടർച്ചയായ രണ്ടാം വർഷവും കിരീടം നേടാനാവാതെ പിഎസ്ജി ഫ്രഞ്ച് കപ്പിൽ നിന്നും പുറത്താവുകയായിരുന്നു.
മത്സരത്തിൽ സാഞ്ചസിലൂടെയാണ് പിഎസ്ജി മുന്നിലെത്തിയത്. എന്നാൽ സെർജിയോ റാമോസിന്റെ ഹെഡര്‍ ഗോൾ പിഎസ്ജിക്ക് സമനില നേടിക്കൊടുത്തു. പക്ഷേ രണ്ടാം പകുതിയിൽ മാലിനോവ്സ്ക്കി നേടിയ ഉജ്ജ്വല ഗോളാണ് പിഎസ്ജി തോൽവി സമ്മാനിച്ചത്. സൂപ്പർ താരം കിലിയൻ എംബപ്പേ ഇല്ലായിരുന്നുവെങ്കിലും ലയണൽ മെസ്സിയും നെയ്മർ ജൂനിയറും മത്സരത്തിൽ ഉണ്ടായിരുന്നു.
⚔️ Real Madrid vs. Al-Hilal
— B/R Football (@brfootball) February 8, 2023
The Club World Cup final is set 🍿 pic.twitter.com/iygcGH95cO
അതേസമയം ക്ലബ്ബ് വേൾഡ് കപ്പിൽ നടന്ന സെമിഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡ് ഉജ്ജ്വല വിജയം നേടിക്കൊണ്ട് ഫൈനൽ പ്രവേശനം സാധ്യമാക്കിയിട്ടുണ്ട്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഈജിപ്ഷൻ ക്ലബ്ബായ അൽ അഹ്ലിയെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്.വിനീഷ്യസ്,വാൽവെർദെ,റോഡ്രിഗോ,സെർജിയോ അരിബാസ് എന്നിവരാണ് റയലിനു വേണ്ടി ഗോളുകൾ നേടിയത്. ഫൈനലിൽ അൽ ഹിലാലിനെയാണ് റയൽ മാഡ്രിഡ് നേരിടുക.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയിട്ടുണ്ട്.2-2 എന്നാൽ സ്കോറിന് ലീഡ്സ് യുണൈറ്റഡ് ആണ് സമനിലയിൽ. മത്സരത്തിൽ രണ്ട് ഗോളുകൾക്ക് യുണൈറ്റഡ് പുറകിൽ പോയിരുന്നു. പക്ഷേ പിന്നീട് റാഷ്ഫോർഡും സാഞ്ചോയും നേടിയ ഗോളുകളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില നേടുകയായിരുന്നു.നിലവിൽ യുണൈറ്റഡ് മൂന്നാം സ്ഥാനത്താണ് ഉള്ളത്.