പിഎസ്ജിയോ റയലോ ലിവർപൂളോ? അന്തിമ തീരുമാനം കൈകൊണ്ട് ഷുവാമെനി!

മൊണാകോയുടെ യുവസൂപ്പർതാരമായ ഒറിലിയൻ ഷുവാമെനിയായിരുന്നു സമീപകാലത്തെ ട്രാൻസ്ഫർ ജാലകത്തിലെ പ്രധാനപ്പെട്ട ചർച്ചാവിഷയം. വമ്പൻമാരായ റയൽ മാഡ്രിഡ്,പിഎസ്ജി എന്നിവരായിരുന്നു താരത്തിനു വേണ്ടി പോരടിച്ചു കൊണ്ടിരുന്നത്. പ്രീമിയർ ലീഗ് കരുത്തരായ ലിവർപൂളിനും താരത്തിൽ താല്പര്യമുണ്ടായിരുന്നു.

ഒടുവിലിപ്പോൾ ഷുവാമെനി അന്തിമതീരുമാനം കൈക്കൊണ്ടിട്ടുണ്ട്. റയൽ മാഡ്രിഡിലേക്ക് ചേക്കേറാനാണ് ഷുവാമെനി തീരുമാനിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് കൊണ്ട് റയൽ മാഡ്രിഡും മൊണാക്കോയും എഗ്രിമെന്റിൽ എത്തികഴിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഫ്രഞ്ച് സൂപ്പർതാരമായ ഷുവാമെനിക്ക് വേണ്ടി ആകെ 100 മില്യൺ യൂറോയായിരിക്കും റയൽ മാഡ്രിഡ് മുടക്കുക.2027 വരെയുള്ള ഒരു കരാറിലായിരിക്കും താരം ഒപ്പുവെയ്ക്കുക. റയലിനെക്കാൾ വലിയ തുക പിഎസ്ജി ഓഫർ ചെയ്യാൻ തയ്യാറായിരുന്നുവെങ്കിലും താരം റയലിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഏതായാലും താരം എത്തുന്നതോടെ കൂടി റയലിന്റെ മധ്യനിര കൂടുതൽ ശക്തിപ്പെടുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *