പിഎസ്ജിയുടെ വിളിയും കാത്ത് ബാഴ്‌സ സൂപ്പർ താരം!

ഈ സീസണോട് കൂടിയാണ് എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർ താരമായ ഒസ്മാൻ ഡെംബലെയുടെ ക്ലബുമായുള്ള കരാർ അവസാനിക്കുക. താരത്തിന്റെ കരാർ പുതുക്കാൻ വേണ്ടി ബാഴ്‌സ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ 40 മില്യൺ യൂറോക്ക് മുകളിൽ വാർഷികസാലറിയായി ഡെംബലെ ആവിശ്യപ്പെടുകയായിരുന്നു. പക്ഷേ ബാഴ്‌സ ഇത് വിസ്സമ്മതിച്ചു. ഇതോടെ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ് ഡെംബലെ. ഈ ജനുവരി മുതൽ മറ്റേത് ക്ലബുമായും പ്രീ കോൺട്രാക്ടിൽ ഏർപ്പെടാൻ ഡെംബലെക്ക് സാധിച്ചേക്കും.

താരമിപ്പോൾ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസുമായി ചർച്ചകൾ നടത്തുന്നുണ്ട്.ചർച്ചകൾ ഒക്കെ അനുകൂലമായാണ് മുന്നോട്ട് പോവുന്നത്.പക്ഷേ യുവന്റസുമായി ഡീലിൽ എത്താൻ ഡെംബലെ തയ്യാറായിട്ടില്ല. എന്തെന്നാൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ ഓഫറിന് വേണ്ടിയാണ് നിലവിൽ ഡെംബലെയുടെ ഏജന്റായ മൗസോ സിസോക്കോയും കാത്തിരിക്കുന്നത്.

പിഎസ്ജി തന്നെ താരത്തോട് കാത്തിരിക്കാൻ ആവിശ്യപ്പെട്ടതായാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ടിന്റെ കണ്ടെത്തൽ. അനുയോജ്യമായ ഒരു ഓഫർ പിഎസ്ജിയിൽ നിന്നും വരുമെന്ന പ്രതീക്ഷയിലാണ് ഡെംബലെ. താരത്തിന് വേണ്ടി ട്രാൻസ്ഫർ ഫീ മുടക്കേണ്ടതില്ല എന്നുള്ളത് ക്ലബുകളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. എന്നാൽ ബാഴ്‌സയെ സംബന്ധിച്ചിടത്തോളം ഡെംബലെ ഫ്രീ ഏജന്റായി ക്ലബ് വിടുന്നത് തിരിച്ചടിയുമാണ്.

ഈ സീസണിൽ കേവലം 8 മത്സരങ്ങൾ മാത്രം കളിച്ച ഡെംബലെക്ക് ഇതുവരെ ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. രണ്ട് അസിസ്റ്റുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്.2017-ൽ ബാഴ്‌സയിലെത്തിയ താരം 126 മത്സരങ്ങളാണ് ആകെ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 30 ഗോളുകളും 23 അസിസ്റ്റുകളും ഡെംബലെ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *