പിഎസ്ജിയിൽ ആദ്യ ജയം നേടി പോച്ചെട്ടിനോ, റയൽ മാഡ്രിഡിന് സമനിലകുരുക്ക് !
അങ്ങനെ പിഎസ്ജിയുടെ പരിശീലകവേഷത്തിലുള്ള ആദ്യവിജയം മൗറിസിയോ പോച്ചെട്ടിനോ കരസ്ഥമാക്കി. ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ബ്രെസ്റ്റിനെയാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി വിജയം കരസ്ഥമാക്കിയത്. പിഎസ്ജിക്ക് വേണ്ടി മോയ്സെ കീൻ, മൗറോ ഇകാർഡി, പാബ്ലോ സറാബിയ എന്നിവരാണ് ഗോളുകൾ നേടിയത്. ഒരു അസിസ്റ്റ് നേടിയ എംബാപ്പെയും തിളങ്ങി. ജയത്തോടെ പിഎസ്ജി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. 19 മത്സരങ്ങളിൽ നിന്ന് 39 പോയിന്റാണ് പിഎസ്ജിക്കുള്ളത്. 40 പോയിന്റുള്ള ലിയോൺ ആണ് ഒന്നാമത്.
🔝 Our two goalscorers! #PSGSB29 pic.twitter.com/DDYfSHLMpI
— Paris Saint-Germain (@PSG_English) January 9, 2021
അതേസമയം ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡിന് സമനിലകുരുക്ക്. ഒസാസുനയാണ് റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ചത്. ഇരുടീമുകൾക്കും ഗോളുകൾ ഒന്നും നേടാനാവാതെ പോവുകയായിരുന്നു. പ്രതികൂലസാഹചര്യങ്ങളെ മറികടന്നായിരുന്നു റയൽ മത്സരത്തിനെത്തിയിരുന്നത്. ഏതായാലും ഈ സമനില റയൽ മാഡ്രിഡിന്റെ സ്ഥാനങ്ങളെ കൂടുതൽ വഷളാക്കി. 18 മത്സരങ്ങൾ കളിച്ച റയൽ നിലവിൽ 37 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. കേവലം മൂന്ന് പോയിന്റിന്റെ വിത്യാസം മാത്രമേ റയലും ബാഴ്സയും തമ്മിലൊള്ളൂ. ഏതായാലും ഇനി വരുന്ന മത്സരങ്ങൾ റയൽ മാഡ്രിഡിന് നിർണായകമാണ്.
📸⚖️ We take one point home from El Sadar.#OsasunaRealMadrid | #HalaMadrid pic.twitter.com/vkApLTlMO3
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) January 9, 2021