പിഎസ്ജിക്ക് തോൽവി,റയലിന് വമ്പൻ ജയം,ഇനി മുഖാമുഖം!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് അട്ടിമറി തോൽവി. എതിരില്ലാത്ത ഒരു ഗോളിന് നീസാണ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന് 88-ആം മിനുട്ടിൽ ഡെലോട്ട് നേടിയ ഗോളാണ് നീസിന് വിജയം സമ്മാനിച്ചത്.ഈ സീസണിൽ ഇത് മൂന്നാം തവണയാണ് പിഎസ്ജി നീസിനോട് വിജയിക്കാനാവാതെ പോകുന്നതും ഗോൾ നേടാനാവാതെ പോകുന്നതും. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറുമൊക്കെ ഇറങ്ങിയിരുന്നുവെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു. പരാജയപ്പെട്ടെങ്കിലും പിഎസ്ജി തന്നെയാണ് ഒന്നാമത്.രണ്ടാം സ്ഥാനത്താണ് നീസുള്ളത്.

അതേസമയം ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പന്മാരായ റയൽ മാഡ്രിഡിന് ഉജ്ജ്വല വിജയം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഡ്രിഡ് സോസിഡാഡിനെ പരാജയപ്പെടുത്തിയത്.ഒയർസബാലിലൂടെ ആദ്യം സോസിഡാഡാണ് ലീഡ് നേടിയത്.എന്നാൽ പിന്നീട് കാമവിങ്ക,മോഡ്രിച്ച്,ബെൻസിമ,അസെൻസിയോ എന്നിവരുടെ ഗോളുകൾ റയലിന് വിജയം സമ്മാനിക്കുകയായിരുന്നു.ഇതോടെ റയൽ ഒന്നാം സ്ഥാനം സുരക്ഷിതമാക്കുകയും ചെയ്തു.

ഇനി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഇരുവരും ഏറ്റുമുട്ടും. ഒമ്പതാം തീയതി രാത്രി ഇന്ത്യൻ സമയം 1:30-ന് റയലിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ചാണ് ഈ മത്സരം നടക്കുക. ആദ്യപാദ മത്സരത്തിൽ റയൽ ഒരു ഗോളിന് പരാജയം ഏറ്റുവാങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *