പറയാനുള്ളത് പറയും,പറ്റില്ലെങ്കിൽ വേറെ കോച്ചിനെ നോക്കൂ : കൂമാൻ!
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ എൽച്ചെയെയാണ് ബാഴ്സ നേരിടാനൊരുങ്ങുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെയും ഫലം ബാഴ്സക്കും ആരാധകർക്കും നിരാശ പകരുന്നതായിരുന്നു. എന്തെന്നാൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും 120 മിനിറ്റിന് മുകളിൽ കളിച്ചതിനു ശേഷമാണ് വിജയം നേടാനായത്. ഇതേ തുടർന്ന് കൂമാൻ ബാഴ്സ താരങ്ങളേയും അവരുടെ മനോഭാവത്തെയും വിമർശിച്ചിരുന്നു. ഇതിനാൽ തന്നെ പലരും കൂമാന്റെ ഈ വെട്ടി തുറന്നുള്ള പറച്ചിലിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പക്ഷേ താൻ പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ഇപ്പോഴും കൂമാൻ. പറയാനുള്ളത് താൻ പറയുമെന്നും പറ്റില്ലെങ്കിൽ വേറെ കോച്ചിനെ നോക്കൂ എന്നുമാണ് കൂമാൻ ഇതേക്കുറിച്ച് പ്രതികരിച്ചത്. എൽചെക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
"I'm not going to lie. I say what I see. If you are a Barça player, there are demands on you" https://t.co/x7HO2nCE04 #Barcelona #LaLiga #Elche #Koeman #Konrad
— AS English (@English_AS) January 23, 2021
” ഞാൻ കളവ് പറയാൻ പോകുന്നില്ല. ഞാൻ എന്താണോ കണ്ടത് അത് തുറന്നു പറയും. ടീമിന്റെ മനോഭാവം മോശം തന്നെയാണ്. നിങ്ങൾ ഒരു ബാഴ്സ താരമാണെങ്കിൽ നിങ്ങളിൽ നിന്ന് പലതും ഡിമാൻഡ് ചെയ്യുന്നുണ്ട്. അത് നൽകാൻ നിങ്ങൾ ബാധ്യസ്ഥരാണ്. ഞാൻ എപ്പോഴും ബഹുമാനത്തോട് കൂടി തന്നെയാണ് വിമർശിക്കാറുള്ളത്. അവരെ സഹായിക്കണം എന്ന് ഉദ്ദേശത്തോടു കൂടിയാണ് ഞാൻ ഇക്കാര്യങ്ങളെല്ലാം പറയാറുള്ളത്. ഞാൻ പറയാനുള്ളത് പറയുക തന്നെ ചെയ്യും. അതിനു പറ്റില്ലെങ്കിൽ നിങ്ങൾ വേറെ കോച്ചിനെ നോക്കൂ.. ” കൂമാൻ പറഞ്ഞു.
— AS English (@English_AS) January 23, 2021