പരിശീലനമാരംഭിച്ചു, പിഎസ്ജിയെ നേരിടാൻ പിക്വ തയ്യാർ?
ഈ സീസണിൽ ബാഴ്‌സക്കും കൂമാനും ഏറെ പ്രശ്നം സൃഷ്ടിച്ചത് ഡിഫൻസ് തന്നെയായിരുന്നു. താരങ്ങളുടെ പരിക്കുകളും ഫോമില്ലായ്മയും പലപ്പോഴും ബാഴ്‌സയെ ബാധിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെയുള്ള മത്സരത്തിൽ ഡിഫൻസ് ശക്തമാക്കാൻ തന്നെയാണ് കൂമാന്റെ തീരുമാനം. അതിന്റെ മുന്നോടിയായി പിക്വേ കളത്തിലേക്ക് തിരിച്ചു കൊണ്ടു വന്നിരിക്കുകയാണ് ബാഴ്‌സ. കഴിഞ്ഞ ദിവസം നടന്ന പരിശീലനസെഷനിൽ പിക്വേ ടീമിനൊപ്പം ട്രെയിനിങ് നടത്തി. താരം പിഎസ്ജിക്കെതിരെ കളിക്കുമെന്നാണ് കണക്കുകൂട്ടലുകൾ.ഇന്നത്തെ പരിശീലനം കൂടി പൂർത്തിയായാൽ മാത്രമേ താരം കളിക്കുമോ ഇല്ലയോ എന്നുള്ളത് സ്ഥിരീകരിക്കാൻ കഴിയുകയൊള്ളൂ.
Ronald Koeman to make fitness decision on Gerard Pique tomorrow ahead of PSG clash https://t.co/o0mf6G5dbx
— footballespana (@footballespana_) February 14, 2021
വ്യാഴാഴ്ച ചെറിയ രീതിയിൽ പിക്വേ പരിശീലനം നടത്തിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച താരം കാൽമുട്ട് പരിശോധനക്ക് വിധേയമാക്കുകയും കുഴപ്പങ്ങളൊന്നുമില്ല എന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് ഇന്നലെ ടീം അംഗങ്ങളോടൊപ്പം മുഴുവൻ പരിശീലനവും നടത്തിയത്.നവംബർ 21-ന് അത്ലെറ്റിക്കോക്കെതിരെ നടന്ന മത്സരത്തിലായിരുന്നു പിക്വേക്ക് പരിക്കേറ്റത്. ഏകദേശം മൂന്ന് മാസത്തോളമായി താരം കളത്തിന് പുറത്താണ്.താരം മടങ്ങിയെത്തുകയാണെങ്കിൽ അത് ബാഴ്‌സക്ക് ആശ്വാസകരമായിരിക്കും.
Piqué and Araújo will wait till this last minute to make a decision about whether they will play against PSG or not. Koeman will release the squad list 3 hours before the match.
— Barça Universal (@BarcaUniversal) February 14, 2021
— Sport pic.twitter.com/JsC1JEOj23