പരിശീലകൻ മാത്രമല്ല,ഞാനൊരു ബാഴ്സ ആരാധകൻ കൂടിയാണ് : അഭിമാനത്തോടെ സാവി പറയുന്നു!
ഇന്നലെ ലാലിഗയിൽ നടന്ന എൽക്ലാസിക്കോ പോരാട്ടത്തിൽ റയലിനെ തകർത്തു തരിപ്പണമാക്കാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബാഴ്സ റയലിനെ സാന്റിയാഗോ ബെർണാബുവിൽ വെച്ച് പരാജയപ്പെടുത്തിയത്. മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് ബാഴ്സ കാഴ്ച്ചവെച്ചത്.
ഏതായാലും ഈയൊരു വിജയത്തിൽ ബാഴ്സയുടെ പരിശീലകനായ സാവി ഒരുപാട് സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.താൻ പരിശീലകൻ മാത്രമല്ലെന്നും മറിച്ച് ഒരു ക്യൂളെ അഥവാ ബാഴ്സ ആരാധകൻ കൂടിയാണ് എന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്.ഈയൊരു വിജയത്തിൽ തനിക്കൊരുപാട് അഭിമാനമുണ്ടെന്നും സാവി കൂട്ടിച്ചേർത്തു. മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 21, 2022
” ഞാൻ ഒരുപാട് സന്തോഷത്തിലാണ്, ഞാൻ ഒരുപാട് അഭിമാനം കൊള്ളുന്നു.ബാഴ്സ മുഴുവനും ആഘോഷിക്കേണ്ട ഒരു ദിവസമാണിത്. സമീപകാലത്ത് ഞങ്ങൾക്ക് വേണ്ടത്ര സന്തോഷങ്ങൾ ലഭിച്ചിരുന്നില്ല. പ്രത്യേകിച്ച് എൽക്ലാസിക്കോ മത്സരങ്ങളിൽ. ബാഴ്സ പരിശീലകനാണ് എന്നതിനുപുറമേ ഞാനൊരു ക്യൂളെ കൂടിയാണ്. ഞങ്ങൾ ഇത് ആഘോഷിക്കാൻ പോവുകയാണ്.ഇനി ഒരു ഇടവേളയാണ്. ഞങ്ങൾ ആഘോഷിക്കുകയും വിശ്രമിക്കുകയും ചെയ്യും.ബെർണാബുവിൽ നാല് ഗോളുകൾക്ക് വിജയിക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. അതാണ് ഞങ്ങൾ സാധിച്ചെടുത്തത്. ഈ താരങ്ങളിൽ ഞാൻ സന്തോഷവാനാണ്.ഇതൊരു പെർഫെക്റ്റ് ഗെയിം ആയിരുന്നില്ല. പക്ഷേ മികച്ച പ്രകടനമായിരുന്നു. ഞങ്ങൾ തിരിച്ചുവരവിന്റെ പാതയിലാണ് എന്നുള്ള ഒരു സന്ദേശമാണ് ഇതിലൂടെ നൽകുന്നത് ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
നിലവിൽ മിന്നുന്ന പ്രകടനമാണ് ബാഴ്സ സാവിക്ക് കീഴിൽ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. അവസാനത്തെ 12 മത്സരങ്ങളിൽ ഒന്നിൽ പോലും ബാഴ്സ പരാജയമറിഞ്ഞിട്ടില്ല.