പരിശീലകസ്ഥാനം വേർപ്പെടുത്താതെ സെറ്റിയൻ, ആദ്യ മത്സരത്തിൽ കൂമാന് പരിശീലകനാവാൻ കഴിഞ്ഞേക്കില്ല?
ചാമ്പ്യൻസ് ലീഗിൽ ബയേണിനോട് 8-2 ന് തോറ്റതിന് പിന്നാലെയായിരുന്നു ബാഴ്സ പരിശീലകസ്ഥാനത്ത് നിന്നും കീക്കേ സെറ്റിയനെ പുറത്താക്കിയത്. തുടർന്ന് തൽസ്ഥാനത്തേക്ക് മുൻ ബാഴ്സ താരം റൊണാൾഡ് കൂമാനെ നിയമിക്കുകയും ചെയ്തു. റൊണാൾഡ് കൂമാന് കീഴിൽ ബാഴ്സ രണ്ട് സൗഹൃദമത്സരങ്ങൾ കളിക്കുകയും ചെയ്തു. എന്നാൽ നിയമപ്രകാരം ബാഴ്‌സയുടെ പരിശീലകസ്ഥാനത്ത് ഇപ്പോഴും കീക്കേ സെറ്റിയൻ തന്നെയാണ്. അതായത് കീക്കെ സെറ്റിയനും ബാഴ്സയും തമ്മിലുള്ള ബന്ധം ഇതുവരെ വേർപ്പെടുത്തിയിട്ടില്ല. എൽ പാർട്ടിഡാസൊ ഡെ കോപയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതായത് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനിൽ ഇപ്പോഴും ബാഴ്സ പരിശീലകസ്ഥാനത്ത് സെറ്റിയനാണ്. സെറ്റിയനെ പുറത്താക്കി പകരം കൂമാനെ നിയമിച്ച പേപ്പർവർക്കുകൾ ഇതുവരെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനിൽ പൂർത്തിയായിട്ടില്ല.
The chaos at @FCBarcelona continues…
— MARCA in English (@MARCAinENGLISH) September 16, 2020
Koeman won't be allowed to take charge of their #LaLigaSantander opener 😒
Because they still haven't agreed a severance package with Setien
🤦♂️https://t.co/ooDsZQCE4l pic.twitter.com/DcJrBEuqR9
ഇതിനാലാണ് ഇങ്ങനെ സംഭവിച്ചത്. അതിന്റെ നടപടിക്രമങ്ങൾ നടന്നു വരുന്നതേയൊള്ളൂ. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ നിയമപ്രകാരം നിലവിൽ ബാഴ്സ പരിശീലകൻ സെറ്റിയനാണ്. അതിനാൽ തന്നെ ലാലിഗയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ബാഴ്സയുടെ പരിശീലകനാവാൻ കൂമാന് കഴിയില്ല. നിയമപ്രകാരം ബാഴ്‌സയുടെ കോച്ച് കൂമാൻ അല്ല എന്നതിനാലുള്ള പ്രശ്നമാണ് ഇത്. കൂമാനെ പരിശീലകസ്ഥാനത്ത് നിയമിച്ചതിലുള്ള പേപ്പർവർക്കുകൾ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ നടത്തുന്നതേയൊള്ളൂ. സെപ്റ്റംബർ ഇരുപത്തിയേഴിന് വിയ്യാറയലിനെതിരെയാണ് ബാഴ്സയുടെ ആദ്യ ലീഗ് മത്സരം. അതിന് മുമ്പ് ഈ നടപടിക്രമങ്ങൾ പൂർത്തിയാവാൻ സാധ്യത ഇല്ല. അങ്ങനെ സംഭവിച്ചാൽ ആദ്യ മത്സരത്തിൽ കൂമാൻ പുറത്തിരിക്കേണ്ടി വരും.
• The minutes
— FC Barcelona (@FCBarcelona) September 16, 2020
• Leo Messi
• Phil Coutinho
• The youngsters
• Koeman's scheme https://t.co/9Nxep39W73