പരിശീലകസ്ഥാനം തെറിക്കുമോ? കൂമാൻ പറയുന്നു!
ഇന്ന് ലാലിഗയിൽ നടക്കുന്ന എട്ടാം റൗണ്ട് പോരാട്ടത്തിൽ എഫ്സി ബാഴ്സലോണയുടെ എതിരാളികൾ അത്ലറ്റിക്കോ മാഡ്രിഡാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് അത്ലറ്റിക്കോയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.
ബാഴ്സയെ സംബന്ധിച്ചിടത്തോളം ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടു കൊണ്ടാണ് ബാഴ്സയുടെ വരവ്. മാത്രമല്ല അവസാനമായി കളിച്ച 5 മത്സരങ്ങളിൽ ഒന്ന് മാത്രമാണ് ബാഴ്സ വിജയിച്ചിട്ടുള്ളത്. അത്കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ പരിശീലകൻ കൂമാനെ പുറത്താക്കുമെന്നുള്ള റൂമറുകൾ സജീവമാണ്. എന്നാൽ താനിപ്പോഴും ബാഴ്സയുടെ പരിശീലകനാണ് എന്നാണ് ഇതിനോട് കൂമാൻ പ്രതികരിച്ചത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
— Murshid Ramankulam (@Mohamme71783726) October 2, 2021
“ഞാനിപ്പോഴും ബാഴ്സയുടെ പരിശീലകനാണ്.തീർച്ചയായും ആ സ്ഥാനം മത്സരഫലങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത് എന്നെനിക്കറിയാം.അത് സാധാരണയായിട്ടുള്ള ഒരു കാര്യമാണ്.പ്ലാനുകൾ പിന്തുടരുക എന്നുള്ളതാണ് എന്റെ ഉദ്ദേശം.ക്ലബ് ഇതുവരെ എന്നോട് ഒന്നും പറഞ്ഞിട്ടില്ല.ഞാൻ പ്രസിഡന്റിനെ ഇതുമായി ബന്ധപ്പെട്ട് കൊണ്ട് കണ്ടിട്ടുമില്ല.പക്ഷേ ചുറ്റും നടക്കുന്നതിനെ കുറിച്ച് ഞാൻ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്.ഞങ്ങൾ മുന്നോട്ട് പോവുക തന്നെ ചെയ്യും.അറ്റാക്കിങ്ങിലെ ചില താരങ്ങൾ റിക്കവർ ആകേണ്ടതുണ്ട്.റിസൾട്ടുകൾ ലഭിക്കാൻ ഞങ്ങൾ പ്ലാനുകൾ പിന്തുടരണം ” കൂമാൻ പറഞ്ഞു.
ഏതായാലും അത്ലറ്റിക്കോക്കെതിരെയുള്ള മത്സരത്തിൽ പരാജയപ്പെട്ടാൽ കൂമാന്റെ സ്ഥാനം തെറിക്കാൻ സാധ്യത ഏറെയാണ്.